Join Whatsapp Group. Join now!
Aster MIMS 25/06/2023

Complaint | സത്യവാങ്മൂലം വ്യാജം: അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണം; കണ്ണൂര്‍ ജില്ലാപഞ്ചായത് സുപ്രീംകോടതിയില്‍

കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നു Kannur District Panchayath, Approaches Supreme Court, Animal Lovers Organization, Dog
കണ്ണൂര്‍:(www.kasargodvartha.com) അക്രമകാരികളായ തെരുവുനായകളെ ദയാവധത്തിന് ഇരയാക്കണമെന്ന വാദവുമായി സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത് നിയമപോരാട്ടം ശക്തമാക്കുന്നു. തെരുവുനായ കേസിലെ കള്ള സത്യവാങ്മൂലത്തിനെതിരെ കണ്ണൂര്‍ ജില്ലാപഞ്ചായത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഓള്‍ ക്രീചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍ എന്ന സംഘടനയ്ക്കായി സത്യവാങ്മൂലം ഫയല്‍ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത് കോടതിയില്‍ ആവശ്യപ്പെട്ടത്.

സംഘടനയുടെ മാനേജിങ് ട്രസ്റ്റിയാണ് അഞ്ജലി ഗോപാലന്‍. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും പാകിസ്താന്‍ ഉള്‍പെടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലേതെന്ന വ്യാജേന സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തെന്നും അപേക്ഷയില്‍ പറയുന്നു. Worldwide Boycott Kerala എന്ന ഹാഷ്ടാഗിലാണ് കേരളത്തിനെതിരായ വിദ്വേഷ പ്രചരണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് സിആര്‍പിസി സെക്ഷന്‍ 340 പ്രകാരമാണ് ജില്ലാപഞ്ചായത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്‍, അഡ്വ. എല്‍ ആര്‍ കൃഷ്ണ എന്നിവര്‍ മുഖേന കണ്ണൂര്‍ ജില്ലാപഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തില്‍ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നായ സംരക്ഷണ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

Kannur district panchayath approaches supreme court to seek action against animal lovers organization, Kannur, News, Kannur District Panchayath, Approaches Supreme Court, Animal Lovers Organization, Dogs Attack, Criminal Case, Fake Complaint, Allegation, Kerala

ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നുവെന്നുമാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സംഘടന പറഞ്ഞിരുന്നത്. ജൂലായ് 12 നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.

Keywords: Kannur district panchayath approaches supreme court to seek action against animal lovers organization, Kannur, News, Kannur District Panchayath, Approaches Supreme Court, Animal Lovers Organization, Dogs Attack, Criminal Case, Fake Complaint, Allegation, Kerala. 

Post a Comment