Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | യൂത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തയാളും; സാമൂഹ്യ മാധ്യമങ്ങളിലും നിരീക്ഷണം ശക്തം; 5 കേസുകൾ രജിസ്റ്റർ ചെയ്ത് സൈബർ പൊലീസ്

കൗമാരക്കാരന്റെ പിതാവിന് നോടീസ് നല്‍കി Police Arrested, FIR, Youth League, Kanhangad, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) മുസ്ലിം യൂത് ലീഗ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം നൗശാദ് (42), സായ സമീർ (35) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് വ്യാഴാഴ്ച പിടിയിലായത്. നേരത്തെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ സലാം (18), ശരീഫ് (38), ഹാശിര്‍ (25), പിഎച് അയ്യൂബ് (45), പി മുഹമ്മദ് കുഞ്ഞി (55) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം നൗശാദ് (42), സായ സമീർ (35), കെ കുഞ്ഞി അഹ്‌മദ്‌ (50) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്റെ പിതാവിന് നോടീസ് നല്‍കിയിട്ടുണ്ട്.

News, Kanhangad, Kasaragod, Kerala, Police Arrested, FIR, Youth League, Notice, Police, Case, Social Media, Kanhangad: Eight arrested in hate slogans at MYL rally.

അതേസമയം, റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റാലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, നിരവധി പേർ ഇതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ കമന്റുകൾ നടത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ച് കേസുകളാണ് കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐപിസി 153 പ്രകാരം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോട് കൂടിയുള്ള പ്രകോപനമെന്ന വകുപ്പിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉള്ളവർ പ്രതികളാണ്.

News, Kanhangad, Kasaragod, Kerala, Police Arrested, FIR, Youth League, Notice, Police, Case, Social Media, Kanhangad: Eight arrested in hate slogans at MYL rally.

നാട്ടിൽ സമാധാന അന്തരീക്ഷത്തിൽ കഴിയുന്ന ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭംഗം ഉണ്ടാകുകയും ജനങ്ങളിൽ ഭയം ജനിപ്പിക്കുകയും അതുവഴി സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന അറിവോടെ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു എന്നതാണ് കുറ്റം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുകയും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകൾ ഉൾപെടെ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.

Keywords: News, Kanhangad, Kasaragod, Kerala, Police Arrested, FIR, Youth League, Notice, Police, Case, Social Media, Kanhangad: Eight arrested in hate slogans at MYL rally.
< !- START disable copy paste -->

Post a Comment