തികച്ചും രാഷ്ട്രീയ പ്രേരിതമായ കേസാണ് തനിക്കതിരെ ഉണ്ടായിരിക്കുന്നതെന്ന് വിദ്യ ആരോപിച്ചു. ഇത് കോടതിയില്‍ വിചാരണ വേളയില്‍ തെളിയിക്കുമെന്ന് വിദ്യയുടെ അഭിഭാഷകനും പ്രതികരിച്ചു. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സമ്മര്‍ദം മൂലമാണ്. മാധ്യമ വേട്ടയ്ക്ക് ഇരയായ ഒടുവിലത്തെ ആളാണ് താനെന്നും ഇക്കാര്യത്തില്‍ പൊലീസും നീതിരഹിതമായി പെരുമാറിയെന്ന് വിദ്യയും അഭിഭാഷകനും കുറ്റപ്പെടുത്തി.
കരിന്തളം ഗവ. കോളജില്‍ അധ്യാപക ജോലിക്ക് എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സര്‍ടിഫികറ്റ് ഉണ്ടാക്കിയെന്നാണ് വിദ്യയ്ക്കെതിരെയുള്ള കേസ്. നീലേശ്വരം പൊലീസാണ് വ്യാജരേഖാ പരാതിയില്‍ കേസെടുത്തത്. എല്ലാ ആഴ്ചയും ബുധന്‍, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: Nileswaram News, Malayalam News, Maharajas College, Karinthalam, K Vidya, K Vidya Csae, Court, Court Bail, K Vidya granted bail in certificate forgery case.
< !- START disable copy paste -->