Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | 'വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം വേണം'; മുസ്ലിം ലീഗിന്റെ ഡിഡിഇ ഓഫീസ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദ് അലി ഉദ്ഘാടനം ചെയ്തു IUML, Plus One, DDE Office, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ വിദ്യഭ്യാസ മേഖലയോട് എല്‍ഡിഎഫ് സര്‍കാര്‍ അവഗണന കാട്ടുകയാണെന്നും പഠിച്ച് പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിനത്തിന് സൗകര്യം ഏര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസ് മാര്‍ച് നടത്തി. സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദ് അലി ഉദ്ഘാടനം ചെയ്തു. 

വിദ്യഭ്യാസ മേഖലയിലെ വിവേചനം അവസാനിപ്പിച്ച് അർഹരായ എല്ലാ വിദ്യാർഥികൾക്കും തുടർ പഠനത്തിന് അവസരം ഒരുക്കണമെന്നും തുടർപഠനാവകാശം ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പഠിച്ച് പാസായ മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കുന്നത് വരെ മുസ്ലിം ലീഗ് പ്രക്ഷോഭം തുടരുമെന്നും സി ടി അഹ്‌മദ്‌ അലി വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
          
IUML, Plus One, DDE Office, Kerala News, Kasaragod News, Politics, Protest, IUML held protest against Plus One seat shortage.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ, പിഎം മുനീര്‍ ഹാജി, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ഫോര്‍, എംബി യൂസുഫ്, എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, മാഹിന്‍ കേളോട്ട്, ബശീര്‍ വെള്ളിക്കോത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, എകെ ആരിഫ്, ടിഎം ഇഖ്ബാല്‍, കെബി മുഹമ്മദ് കുഞ്ഞി, കെകെ ബദ്‌റുദ്ദീന്‍, സത്താര്‍ വടക്കുമ്പാട്, എംപി ജഅഫര്‍, അഡ്വ. അബ്ദുല്ല, ബേവിഞ്ച അശ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ത്വാഹ തങ്ങള്‍, സവാദ് അംഗഡിമൊഗര്‍, എ അഹ്മദ് ഹാജി, മുത്വലിബ് പാറക്കെട്ട്, പിപി നസീമ ടീചര്‍, മുംതാസ് സമീറ, ശാഹിന സലീം, അന്‍വര്‍ ചേരങ്കൈ, സിഎ അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, എപി ഉമർ, അഡ്വ. ഫൈസൽ എന്നിവര്‍ സംസാരിച്ചു.

      
IUML, Plus One, DDE Office, Kerala News, Kasaragod News, Politics, Protest, IUML held protest against Plus One seat shortage.

Keywords: IUML, Plus One, DDE Office, Kerala News, Kasaragod News, Politics, Protest, IUML held protest against Plus One seat shortage.
< !- START disable copy paste -->

Post a Comment