Join Whatsapp Group. Join now!
Aster MIMS 25/06/2023

Work Visa | ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് സന്തോഷിക്കാം; ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും

നിലവില്‍ 2വര്‍ഷത്തെ തൊഴില്‍ വിസകളാണ് ലഭിക്കുന്നത് Indian students, France, Prime Minister, Narendra Modi, Work Visa, PG France

പാരിസ്: (www.kasargodvartha.com) ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് സന്തോഷിക്കാം. ബിരുദാനന്തര ബിരുദം നേടുന്ന ഇന്‍ഡ്യന്‍ വിദ്യാഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇന്‍ഡ്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസകളാണ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഇതിന് പകരം ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ വിസ ലഭിക്കുക. ലോകം പുതിയ ക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനവും വിതരണ ശൃംഖലയും തീവ്രവാദ വിരുദ്ധ നടപടികളും ഉള്‍പെടെ വിവിധ മേഖലകളില്‍ ഇന്‍ഡ്യയുടെ സ്ഥാനവും ശേഷിയും അതിവേഗം മാറിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 


'ഇപ്പോഴത്തെ വെല്ലുവിളികള്‍ക്കും പതിണ്ടാറ്റുകള്‍ പഴക്കമുള്ള വിഷയങ്ങളിലും പരിഹാരങ്ങള്‍ തേടി ലോകം ഇന്‍ഡ്യയെ നോക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയത് ഉള്‍പെടെ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രാജ്യം നേടിയ വളര്‍ചയും വികസനവും കൊണ്ടുതന്നെ ഇന്ത്യ ഒരു അഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥയായി മാറാന്‍ അധിക താമസമുണ്ടാവില്ല എന്ന് ലോകം വിശ്വസിക്കുന്നു' -പ്രധാനമന്ത്രി വ്യക്തമാക്കി.

Paris, France, Students, Indian Students, France, Visa,  Indian students pursuing PG in France to get 5-year work visa.

ഫ്രാന്‍സില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം ദീര്‍ഘകാല തൊഴില്‍ വിസ അനുവദിക്കുന്നതിന് പുറമെ ഇന്‍ഡ്യയുടെ യുപിഐ പേയ്‌മെന്റുകള്‍ ഫ്രാന്‍സില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

Keywords: Paris, France, Students, Indian Students, France, Visa,  Indian students pursuing PG in France to get 5-year work visa.

Post a Comment