Join Whatsapp Group. Join now!
Aster MIMS 25/06/2023

Railway | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: 20 രൂപയ്ക്ക് ഭക്ഷണം, 3 രൂപയ്ക്ക് വെള്ളം; ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് 'ഇക്കണോമി മീൽ' സ്റ്റാളുകൾ ഒരുക്കാൻ റെയിൽവേ

സ്ഥലങ്ങൾ സോണൽ റെയിൽവേയാണ് തീരുമാനിക്കേണ്ടത് Railway, ദേശീയ വാർത്തകൾ, IRCTC, Train
ന്യൂഡെൽഹി: (www.kasargodvartha.com) ട്രെയിനിൽ ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട. സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ തന്നെ ജനറൽ കോച്ചിനു മുന്നിൽ 'ഇക്കണോമി മീൽസ്' സ്റ്റാൾ സ്ഥാപിക്കും. ഈ സ്റ്റാളുകളിൽ ഭക്ഷണവും പാനീയവും വളരെ മിതമായ നിരക്കിൽ ലഭിക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ ബോർഡാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

News, National, New Delhi, Railway, IRCTC, Train, Passengers, Indian Railways launches ₹20 economy meal menu for general category passengers.

ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർ ഭക്ഷണത്തിനും പാനീയത്തിനുമായി സ്റ്റേഷനിൽ അലയേണ്ടി വരുന്ന സ്ഥിതിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് വൻ സമ്മാനം നൽകിയാണ് റെയിൽവേ ഇക്കോണമി മീൽസിന് തുടക്കമിട്ടിരിക്കുന്നത്. റെയിൽവേ ബോർഡ് നൽകിയ കത്തിൽ, ജിഎസ് കോച്ചുകൾക്ക് സമീപമുള്ള പ്ലാറ്റ്‌ഫോമിൽ എക്കോണമി ഇക്കണോമി മീൽസ് സൗകര്യം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ കൗണ്ടറുകളുടെ സ്ഥലങ്ങൾ സോണൽ റെയിൽവേയാണ് തീരുമാനിക്കേണ്ടത്.

ഭക്ഷണ പാനീയങ്ങൾ മിതമായ നിരക്കിൽ

ഭക്ഷണത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ടൈപ്പ് വണ്ണിൽ ഏഴ് പൂരികളും പച്ചക്കറിയും 20 രൂപയ്ക്ക് ലഭ്യമാക്കും. ടൈപ്പ് രണ്ടിൽ ലഘുഭക്ഷണം (350 ഗ്രാം) ഉൾപ്പെടുന്നു, ഇതിന് 50 രൂപ വിലവരും. യാത്രക്കാർക്ക് ചോർ, പാവ്-ഭാജി അല്ലെങ്കിൽ മസാല ദോശ തുടങ്ങിയവ ഒരുക്കാനാണ് നിർദേശം. മിതമായ നിരക്കിൽ പാക്കേജ്ഡ് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 200 മില്ലി ലിറ്ററിന്റെ കുടിവെള്ള ഗ്ലാസുകൾ യാത്രക്കാർക്ക് ലഭ്യമാക്കും, ഇതിന്റെ വില മൂന്ന് രൂപയായിരിക്കും. തിരഞ്ഞെടുത്ത സ്റ്റേഷനുകളിലായിരിക്കും ഈ സൗകര്യം ആദ്യം ഒരുക്കുന്നത്. ഈ സംവിധാനം വ്യാഴാഴ്ച മുതൽ 13 സ്റ്റേഷനുകളിൽ തുടങ്ങുന്നുണ്ട്.

Keywords: News, National, New Delhi, Railway, IRCTC, Train, Passengers, Indian Railways launches ₹20 economy meal menu for general category passengers.
< !- START disable copy paste -->

Post a Comment