Join Whatsapp Group. Join now!
Aster MIMS 25/06/2023

Indian Navy | കൊളോണിയല്‍ പാരമ്പര്യം ഉപേക്ഷിച്ച് ഇന്ത്യന്‍ നാവികസേനയുടെ മറ്റൊരു പ്രധാന ചുവടുവെയ്പ്; ഉദ്യോഗസ്ഥര്‍ ബാറ്റണ്‍ വഹിക്കുന്നത് അവസാനിപ്പിച്ചു

ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ National News, Indian Navy, Malayalam News,
ന്യൂഡെല്‍ഹി: (www.kasargodvartha.com) കൊളോണിയല്‍ പാരമ്പര്യം ഉപേക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ നിര്‍ദേശത്തിന് അനുസൃതമായി, ഇന്ത്യന്‍ നാവികസേന, ഉദ്യോഗസ്ഥർ ബാറ്റണ്‍ കൊണ്ടുപോകുന്നത് ഉടനടി പ്രാബല്യത്തില്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. 'കാലക്രമേണ, നാവിക സേനാംഗങ്ങള്‍ ബാറ്റണ്‍ വഹിക്കുന്നത് സാധാരണ ആയി മാറിയിരിക്കുന്നു. അധികാരത്തിന്റെ പ്രതീകാത്മകതയാണത്, ഇതൊരു കൊളോണിയല്‍ പാരമ്പര്യമാണ്, അത് അമൃത് കാലിലേക്ക് രൂപാന്തരപ്പെട്ട നാവികസേനക്ക് അനുയോജ്യമല്ല', ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

          
National News, Indian Navy, Government of India, Colonial Legacy, Malayalam News, Indian Armed Forces, Amrit Kaal, Trending News, Indian Navy News, Indian Navy ends 'colonial legacy' of carrying batons with immediate effect.


പ്രൊവോസ്റ്റില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും ബാറ്റണ്‍ കൊണ്ടുപോകുന്നത് ഉടനടി പ്രാബല്യത്തില്‍ നിര്‍ത്തുമെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇനി, എല്ലാ യൂണിറ്റുകളുടെയും ഓർഗനൈസേഷൻ മേധാവിയുടെ ഓഫീസിൽ ആചാരപരമായ ബാറ്റൺ സ്ഥാപിക്കാൻ നാവികസേന തീരുമാനിച്ചു. കമാൻഡ് മാറ്റത്തിന്റെ ഭാഗമായി മാത്രം ഓഫീസിനുള്ളിൽ ബാറ്റൺ കൈമാറ്റം നടത്താവുന്നതാണ്.

75 വർഷത്തിലേറെയായി സ്വാതന്ത്ര്യം നേടിയ രാജ്യം അമൃത് കാലിലേക്ക് പ്രവേശിച്ചതിനാൽ കൊളോണിയൽ സമ്പ്രദായങ്ങൾ ഉപേക്ഷിക്കാൻ പ്രതിരോധ സേനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കൊളോണിയല്‍ കാലഘട്ടത്തിലെ പാരമ്പര്യങ്ങൾ ഇല്ലാതാക്കാന്‍ ഇന്ത്യന്‍ പ്രതിരോധ സേന നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 

ഇന്ത്യന്‍ നാവികസേന അതിന്റെ ചിഹ്നങ്ങളും മാറ്റിയിട്ടുണ്ട്. കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പുതിയ പതാക 'നിഷാന്‍' കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനാച്ഛാദനം ചെയ്തു. ഛത്രപതി ശിവജിയുടെ മുദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ പതാക.

Keywords: National News, Indian Navy, Government of India, Colonial Legacy, Malayalam News, Indian Armed Forces, Amrit Kaal, Trending News, Indian Navy News, Indian Navy ends 'colonial legacy' of carrying batons with immediate effect.< !- START disable copy paste -->

Post a Comment