Join Whatsapp Group. Join now!
Aster MIMS 25/06/2023

Govt. College | കാസർകോട് ഗവ. കോളജിലെ പ്രിൻസിപൽ ഇൻ ചാർജിന്റെ സ്ഥലം മാറ്റം ട്രിബ്യൂണൽ സ്റ്റേ ചെയ്തു; എം രമ വീണ്ടും കോളജിലെത്തി

പൊലീസ് സംരക്ഷണം ഏർപെടുത്തിയിരുന്നു Govt. College, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) അച്ചടക്ക നടപടിയുടെ ഭാഗമായി കാസർകോട് ഗവ. കോളജിലെ പ്രിൻസിപൽ ഇൻ ചാർജ് ഡോ. എം രമയെ കൊടുവള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലേക്ക് സ്ഥലം മാറ്റിയ നടപടി ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഇതിന് പിന്നാലെ എം രമ വീണ്ടും കാസർകോട് ഗവ. കോളജിലെത്തി ചുമതലയിൽ പ്രവേശിച്ചു.

News, Kasaragod, Kerala, Govt. College, Principal, High Court, Transfer, High Court stayed transfer of Principal-in-Charge of Kasaragod Govt. College.

എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെ എം രമ നടത്തിയ വെളിപ്പെടുത്തലിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടർന്ന് നേരത്തെ ഇവർ അവധിയിൽ പോയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാർഥി സംഘടന പ്രതിഷേധവുമായി രംഗത്ത് വരികയും ഇതിനിടയിൽ രമയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയും അച്ചടക്ക നടപടിയുടെ ഭാഗമായി കോഴിക്കോട് കൊടുവള്ളിയിലേക്ക് സ്ഥലം മാറ്റുകയുമായിരുന്നു.

ഇത് ചോദ്യം ചെയ്തുകൊണ്ടാണ് രമ ട്രിബ്യൂണലിനെ സമീപിച്ചത്. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെയാണ് രമ വീണ്ടും കോളജിലെത്തി ചാർജ് ഏറ്റെടുത്തത്. രമയെ എസ് എഫ് ഐ പ്രവർത്തകർ തടയാൻ സാധ്യതയുണ്ടെന്ന റിപോർടിനെ തുടർന്ന് വനിതാ പൊലീസിനെ അടക്കം നിയോഗിച്ച് പൊലീസ് സംരക്ഷണം ഏർപെടുത്തിയിരുന്നു.

Updated

Keywords: News, Kasaragod, Kerala, Govt. College, Principal, Transfer, Tribunal stayed transfer of Principal-in-Charge of Kasaragod Govt. College.
< !- START disable copy paste -->

Post a Comment