അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. കോളജുകള്‍ക്ക് അവധി ബാധകമല്ല. ചൊവ്വാഴ്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ചുവെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് കലക്ടര്‍ കെ ഇമ്പശേഖര്‍ നേരത്തെഅറിയിച്ചിരുന്നു. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലക്ടറുടെ മുമ്പത്തെ ഒരു ഫേസ്ബുക് പോസ്റ്റ് എഡിറ്റ് ചെയ്ത്, ചൊവ്വാഴ്ച അവധിയാണെന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈകിട്ട് മുതല്‍ പ്രചരിക്കുകയാണ്. ഇത് രക്ഷിതാക്കളില്‍ അടക്കം ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലക്ടര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ജില്ലയില്‍ കനത്ത മഴ തുടരുന്നുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. ഞായറാഴ്ച വൈകിട്ട് മഞ്ചേശ്വരം താലൂക് പരിധിയില്‍ ഒരു ഓട് മേഞ്ഞ വീട് പൂര്‍ണമായും, ഒരു കുടിവെള്ള കിണറും തകര്‍ന്നിരുന്നു. തിങ്കളാഴ്ച തൃക്കണ്ണാട് മീന്‍ പിടുത്ത തൊഴിലാളികളുടെ വലകള്‍, സാധന സാമഗ്രികള്‍ എന്നിവ സൂക്ഷിക്കുന്ന കെട്ടിടം കടലാക്രമണത്തില്‍ തകര്‍ന്നു. ഉദുമ ജെന്മ കടപ്പുറത്തും രൂക്ഷമായ കടലാക്രമണത്തില്‍ തെങ്ങുകള്‍ കടപുഴകി. എന്നാല്‍ വീടുകള്‍ക്ക് ഭീഷണി ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ALSO READ:
Keywords: Heavy Rain: Holiday for educational institutions in Vellarikund and Hosdurg taluks on Tuesday, Kasaragod, News, Holiday, Education, School, Collector, College, PSC, Exams, Kerala.
< !- START disable copy paste -->