കോഴിക്കോട്ടെ ലാബിലാണ് അടിയന്തര പ്രാധാന്യത്തോടെ രാസപരിശോധനാ നടന്നത്. പൊലീസിന്റെ നിരന്തരമായ അഭ്യർഥനയെ തുടർന്നാണ് ഇത്രയും വേഗത്തിൽ രാസപരിശോധനാ ഫലം ലഭിച്ചത്. ഇതോടെ മരണത്തിന്റെ ദുരൂഹത ഒഴിഞ്ഞതായി പറയുന്നുണ്ടെങ്കിലും ഗഫൂർ ഹാജി വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും വാങ്ങിയതായി പറയുന്ന 596 പവന്‍ സ്വര്‍ണം അപ്രത്യക്ഷമായതിനെ കുറിച്ച് നിർണായക അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.
സംശയ നിഴലിലുള്ള മന്ത്രവാദിനി എന്ന് അവകാശപ്പെടുന്ന യുവതി ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ പലതവണ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. യുവതിയുടെ പിടികൊടുക്കാതെ വഴുതി മാറിയുള്ള, ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പൊലീസിനെ ഏറെ കുഴക്കുന്നുണ്ടെന്നാണ് വിവരം. ഇവർ പുതുതായി നിർമിച്ച ലക്ഷങ്ങൾ വിലയുള്ള മണിമന്ദിരത്തിന്റെ സാമ്പത്തിക സ്രോതസ് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതോടൊപ്പം സ്വർണത്തിനായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.
യുവതിയുടെ വീട് നിർമാണത്തിന് സഹായിച്ചത് കാസർകോട് ഭാഗത്തുള്ള ഒരു സമ്പന്നനാണെന്നും ഇദ്ദേഹത്തിന്റെ മകന് തന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കുന്നതിന് സഹായകമായി ഇവർക്ക് 30 ലക്ഷത്തോളം രൂപ ലഭിച്ചതായുമായാണ് പറയുന്നത്. കൂടാതെ ഗഫൂർ ഹാജിയും യുവതിയെ സഹായിച്ചിട്ടുണ്ടെന്നും ഏഴ് ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നുമുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
ഗഫൂർ ഹാജിയുടെ വീടുമായും വീട്ടുകാരുമായും അടുത്ത സൗഹൃദ് ബന്ധമാണ് യുവതിക്ക് ഉണ്ടായിരുന്നതെന്നും ഗഫൂർ ഹാജിയും യുവതിയും തമ്മിൽ സാമ്പത്തികമായുള്ള കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇതിനിടയിലും കോടികൾ വില വരുന്ന സ്വർണം പോയ വഴിയാണ് ദുരൂഹമായിട്ടുള്ളത്. യുവതിക്കൊപ്പം നിരവധി പേരെയും പൊലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. ഫോൺ കോൾ വിവരങ്ങളും ഫോണിലെ മറ്റ് വിവരങ്ങളും വിശദമായി അന്വേഷണം നടത്തിവരികയാണ്.
ബേക്കൽ ഡിവെഎസ്പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷിച്ച നിരവധി പ്രമാദമായ കേസുകളിൽ തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥനാണ് സി കെ സുനിൽ കുമാർ. ഒപ്പം ബേക്കൽ ഇൻസ്‌പെക്ടർ യുപി വിപിൻ, മികച്ച മറ്റ് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘം തന്നെയാണ് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. അന്വേഷണത്തിൽ നിർണായക പുരോഗതി ഉണ്ടാകുമെന്ന് തന്നെയാണ് പൊലീസ് നൽകുന്ന സൂചന.
Keywords: News, Kasaragod, Kerala, Poochakkad, Expatriate Death, Businessman, Gafoor Haji, Police Investigation, Forensic Report, Gafur Haji's death: Forensic report released after two and half months.
< !- START disable copy paste -->