Join Whatsapp Group. Join now!
Aster MIMS 25/06/2023

Road | വെള്ളം ഒഴുകിപ്പോകേണ്ട ഓടകൾ അടച്ച് അശാസ്ത്രീയമായ റോഡ് നിർമാണം; യാത്ര ദുസഹമായി; കുടിവെള്ളവും മലിനമായി

കലക്ടര്‍ക്കും മനുഷ്യാവകാശ കമീഷനും പരാതി Nileswaram News, Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) വെള്ളം ഒഴുകിപ്പോകേണ്ട ഓടകള്‍ അശാസ്ത്രീയമായ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് അടച്ചപ്പോള്‍ വെള്ളം കെട്ടിക്കിടന്ന് റോഡ് തോടായിമാറി. കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ വീട്ടുപറമ്പുകളിലേക്ക് ഒഴുകി കുടിവെള്ളവും മലിനമായതായി പ്രദേശവാസികൾ പറയുന്നു. നീലേശ്വരം ബ്ലോക് ഓഫീസ്, പട്ടേന ജൻക്ഷന്‍ റോഡില്‍ ചിന്മയ വിദ്യാലയത്തിനടുത്താണ് വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ റോഡ് പുഴയായി മാറിയത്.

Nileswaram, Kasaragod, Kerala, Flood, Road, Collector, human Rights Commission, Complaint, Drinking Water, Flooded on road causing hardship for commuters.

ബ്ലോക് ഓഫീസ് പരിസരം മുതലുള്ള മാലിന്യങ്ങള്‍ അടങ്ങിയ വെള്ളമാണ് ഇവിടെ തടംകെട്ടികിടക്കുന്നത്. ഈ വെള്ളം ഒഴുകുന്നത് തൊട്ടടുത്ത വീടുകളിലെ പറമ്പുകളിലേക്കാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വന്നപ്പോള്‍ അധികൃതര്‍ ജെസിബി ഉപയോഗിച്ച് ഇവിടെ താല്‍ക്കാലിക റോഡ് ഉണ്ടാക്കിയെങ്കിലും വെള്ളം ഒഴുകിപ്പോകാനുള്ള പരിഹാരം മാത്രം കണ്ടെത്തിയിട്ടില്ല. നഗരസഭാ കൗണ്‍സിലറോടും നഗരസഭയോടും പരിസരവാസികള്‍ പലവട്ടം പരാതി നല്‍കിയെങ്കിലും വെള്ളം ഒഴുക്കികളയാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് ആക്ഷേപം.

Nileswaram, Kasaragod, Kerala, Flood, Road, Collector, human Rights Commission, Complaint, Drinking Water, Flooded on road causing hardship for commuters.

ബ്ലോക് ഓഫീസ് മുതല്‍ പട്ടേന വരെ ഓവുചാല്‍ നിര്‍മിച്ചാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഉള്ളൂവെങ്കിലും അധികൃതര്‍ ഇതിന് തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികളും യാത്രക്കാരും പറയുന്നു. ജില്ലാ കലക്ടര്‍ക്കും മനുഷ്യാവകാശ കമീഷനും സമീപവാസിയായ നിഷ നിവാസില്‍ എം വി രഞ്ജിത്ത് കുമാര്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഇതിനും മറുപടി ലഭിച്ചിട്ടില്ല. അധികൃതർ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
 
Keywords: Nileswaram, Kasaragod, Kerala, Flood, Road, Collector, human Rights Commission, Complaint, Drinking Water, Flooded on road causing hardship for commuters.
< !- START disable copy paste -->

Post a Comment