Join Whatsapp Group. Join now!
Aster MIMS 25/06/2023

Help | ഹബീബിന്റെ ചികിത്സയ്ക്ക് കുടുക്ക പൊട്ടിച്ച് സഹായിച്ച് ഒന്നാം ക്ലാസുകാരി റയാന്‍; കുഞ്ഞുമനസിന്റെ വലിയ കാരുണ്യം

പി സി എം സ്‌കോളര്‍ഷിപില്‍ കിട്ടുന്ന തുകയും നല്‍കുമെന്ന് വാഗ്ദാനം Help, Charity, Calicut, Kottukkulam, Chembirikka, കാസറഗോഡ് വാര്‍ത്തകള്‍
കോട്ടിക്കുളം: (www.kasargodvartha.com) ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ചെമ്പരിക്കയിലെ ഹബീബിന് കുടുക്ക പൊട്ടിച്ച് സഹായഹസ്തവുമായി കൊച്ചുപെണ്‍കുട്ടി. കോഴിക്കോട് മുക്കം പള്ളോത്തി ഹില്‍ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി റയാന്‍ ഷിമോഹ് ആണ് കുഞ്ഞുസമ്പാദ്യമായ കുടുക്കയിലുണ്ടായിരുന്ന 955 രൂപ ഹബീബിന്റെ ചികിത്സാ സഹായ നിധിയിലേക്ക് നല്‍കാന്‍ സ്വയം തയ്യാറായി മുന്നോട്ട് വന്നത്.
              
Help, Charity, Calicut, Kottukkulam, Chembirikka, Kerala News, Kasaragod News, Malayalam News, Helping Hands, First class student Ryan helps Habib's treatment.

കോഴിക്കോട് സ്വദേശികളായ റയാന്റെ കുടുംബം നേരത്തെ 21 വര്‍ഷക്കാലം കാഞ്ഞങ്ങാട്ടായിരുന്നു താമസം. റയാന്റെ മാതാവ് ഷിജി മെഡികല്‍ റെപ്രസന്റേറ്റീവ് ആയി ഇവിടെ ജോലി ചെയ്തിരുന്നു. അന്ന് തൊട്ട് ഇവര്‍ക്ക് ഹബീബിനെ നേരിട്ട് പരിചയമുണ്ടായിരുന്നു. പിന്നീട് കോവിഡ് കാലത്ത് ഇവര്‍ കോഴിക്കോട്ടേക്ക് താമസം മാറ്റിയിരുന്നു. ഷിജി പഞ്ചായത് സിഡിഎസ് അംഗമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.

അതിനിടെ കഴിഞ്ഞ ദിവസം ഹബീബിന്റെ രോഗവിവരങ്ങളും സഹായങ്ങളും ഫോണിലൂടെ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ യാദൃശ്ചികമായി റയാന്‍ അത് കേള്‍ക്കാനിടയാവുകയും തന്റെ കുഞ്ഞുസമ്പാദ്യം നല്‍കാന്‍ താത്പര്യം അറിയിക്കുകയുമായിരുന്നുവെന്ന് മാതാവ് ഷിജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഈ വിവരം ഇവര്‍ ചികിത്സാ സഹായ കമിറ്റിയെ വിളിച്ചറിയിക്കുകയും തുടര്‍ന്ന് പണം കൈമാറുകയും ചെയ്തു.
    
Help, Charity, Calicut, Kottukkulam, Chembirikka, Kerala News, Kasaragod News, Malayalam News, Helping Hands, First class student Ryan helps Habib's treatment.

ബന്ധുക്കള്‍ മിഠായി മേടിക്കാന്‍ നല്‍കിയതും മറ്റു വിശേഷ ദിവസങ്ങളില്‍ കിട്ടിയതുമായ തുകകള്‍ അടക്കം കുടുക്കയില്‍ സൂക്ഷിച്ച് വച്ചിരുന്ന പണമാണ് റയാന്‍ കൈമാറിയത്. ഇതുകൊണ്ടും കുഞ്ഞുമനസിലെ വലിയ കാരുണ്യം അവസാനിക്കുന്നില്ല. പി സി എം സ്‌കോളര്‍ഷിപ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള റയാന്‍ അതില്‍ നിന്ന് കിട്ടുന്ന തുകയും ഹബീബിന്റെ ചികിത്സയ്ക്കായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെയും സമാന കാരുണ്യഹസ്തവുമായി റയാന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എസ്എംഎ ബാധിച്ച കോഴിക്കോട്ടെ ഇവാന്റെ ചികിത്സക്കായി കുടുംബശ്രീ ജില്ലാ മിഷന് കൈമാറുന്നതിനായാണ് അന്ന് കുടുക്ക പൊട്ടിച്ചത്.

ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ഹബീബിന് വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചിലവുകള്‍ക്കുമായി ഏകദേശം 50 ലക്ഷം രൂപയാണ് ആവശ്യമുള്ളത്. ഇതിനായി സാമൂഹ്യപ്രവര്‍ത്തകര്‍ ചികിത്സാ കമിറ്റി രൂപവത്ക്കരിച്ച് സഹായം സൂരൂപിക്കുന്നതിന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടയില്‍ തനിക്ക് കഴിയാവുന്ന തരത്തില്‍ സഹായവുമായി മുന്നോട്ട് വന്ന റയാന്‍ ഇവര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്.

Keywords: Help, Charity, Calicut, Kottukkulam, Chembirikka, Kerala News, Kasaragod News, Malayalam News, Helping Hands, First class student Ryan helps Habib's treatment.
< !- START disable copy paste -->

Post a Comment