Join Whatsapp Group. Join now!
Aster MIMS 25/06/2023

Crime Branch | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: എം സി ഖമറുദ്ദീൻറെയും പൂക്കോയ തങ്ങളുടെയും വീടുകളും സ്വർണക്കടയുടെ കെട്ടിടങ്ങളും ആസ്തികളും അടക്കം കണ്ടുകെട്ടാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് ക്രൈം ബ്രാഞ്ച് റിപോർട് നൽകി

168 പേർക്ക് 26.15 കോടി രൂപ നൽകാനുണ്ടെന്നാണ് കണക്ക് Fashion Gold, Crime Branch, Collector, Confiscate Asset, Kannur, കാസറഗോഡ് വാർത്തകൾ
കണ്ണൂർ: (www.kasargodvartha.com) ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ സുപ്രധാന നീക്കവുമായി ക്രൈം ബ്രാഞ്ച്. ഫാഷൻ ഗോൾഡ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീൻറെയും എംഡി ടി കെ പൂക്കോയ തങ്ങളുടെയും വീടുകളും സ്വർണക്കടയുടെ കെട്ടിടങ്ങളും ആസ്തികളും അടക്കം കണ്ടുകെട്ടാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കണ്ണൂർ ജില്ലാ കലക്ടർക്ക് റിപോർട് നൽകി. ബഡ്‌സ് ആക്ട് - 2019 ലെ ഏഴാം വകുപ്പിൽ മൂന്നാം ഉപവകുപ്പ് പ്രകാരമാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. കേസിലെ പ്രതികളുടെ ആസ്തികൾ കണ്ടുകെട്ടി നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടിയുടെ ഭാഗമായാണ് കലക്ടർക്ക് റിപോർട് നൽകിയിരിക്കുന്നത്.

News, Kerala, Fashion Gold, Crime Branch, Collector, Confiscate Asset, Kannur, Case, Fashion gold investment fraud case: Crime branch reports to collector to confiscate assets.

ചന്തേരയിലെ പൂക്കോയ തങ്ങളുടെ പേരിലുള്ള ഒരു കോടി രൂപ വിലമതിക്കുന്ന വീടും പറമ്പും, എം സി ഖമറുദ്ദീന്റെ പേരിൽ എടച്ചാക്കൈയിലുള്ള രണ്ട് കോടി രൂപ വിലമതിക്കുന്ന വീടും പറമ്പും, ഫാഷൻ ഗോൾഡ് ഇന്റർനാണലിന്റെ പേരിലുള്ള പയ്യന്നൂർ നഗരസഭാ പരിധിയിലെ ആറ് കോടി രൂപ വിലമതിക്കുന്ന നാല് കടമുറികൾ, ബെംഗ്ളുറു സിലിഗുണ്ടെ വിലേജിൽ പൂക്കോയ തങ്ങളുടെ പേരിലുള്ള 10 കോടി രൂപ വില മതിക്കുന്ന ഒരു ഏകർ സ്ഥലം, കാസർകോട് നഗരത്തിൽ ഖമർ ഗോൾഡിനായി എം സി ഖമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ വാങ്ങിച്ച അഞ്ച് കോടി രൂപ വിലമതിക്കുന്ന നാല് കടമുറികൾ എന്നിവയാണ് കണ്ടു കെട്ടാൻ ആവശ്യപ്പെട്ടിരിക്കുന്ന ആസ്തികൾ.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ, ചന്തേര, കാസർകോട് പൊലീസ് സ്റ്റേഷനുകളിലായി 168 പരാതികളാണുള്ളത്. ഇവർക്ക് 26.15 കോടി രൂപ നൽകാനുണ്ടെന്നാണ് കണക്ക്. കണ്ട് കെട്ടാൻ റിപോർടിൽ ആവശ്യപ്പെട്ടിരുന്ന ആസ്തികളുടെ മൂല്യം 24 കോടി രൂപയാണ്. 2020 ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് ആദ്യ കേസ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 168 പരാതികളിൽ ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപിച്ചിട്ടുണ്ട്.

700 ലധികം പേർ കംപനിയിലേക്ക് നിക്ഷേപിച്ചതായും പറയുന്നു. ഫാഷൻ ഗോൾഡിന് പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്സ് എന്നീ കംപനികളുടെ കേസുകൾ വേറെയുണ്ട്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എംസി ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് കേസിൽ 2020 നവംബറിൽ അറസ്റ്റിലായിയിരുന്നു. പിന്നീട് ജാമ്യം നേടിയിരുന്നു.

News, Kerala, Fashion Gold, Crime Branch, Collector, Confiscate Asset, Kannur, Case, Fashion gold investment fraud case: Crime branch reports to collector to confiscate assets.

അന്വേഷണത്തിന്റെ ഭാഗമായി 10 ബാങ്ക് അകൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡ് അടച്ചു പൂട്ടിയതിന് പിന്നാലെ ഈ വസ്തുക്കൾ നിയമ വിരുദ്ധമായി പലരുടെയും പേരിലേക്ക് കൈമാറ്റം ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ക്രൈം ബ്രാഞ്ച് റിപോർട് നൽകിയ പശ്ചാത്തലത്തിൽ തുടർ നടപടി എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേസിലെ പ്രതികൾക്ക് നോടീസ് അയച്ച് ആസ്തികൾ കണ്ടുകെട്ടി കോടതിയിൽ റിപോർട് നൽകുകയാണ് നടപടിക്രമം. ഇത് ഉടൻ ഉണ്ടാവുമെന്നാണ് വൃത്തങ്ങൾ പറയുന്നത്.

Keywords: News, Kerala, Fashion Gold, Crime Branch, Collector, Confiscate Asset, Kannur, Case, Fashion gold investment fraud case: Crime branch reports to collector to confiscate assets.
< !- START disable copy paste -->

Post a Comment