Electricity | കമ്പിയിലെ തകരാറുമൂലം വൈദ്യുതി ബന്ധം തടസപ്പെട്ട് 5 ദിവസങ്ങള്‍ പിന്നിട്ടു; ഇരുട്ടത്ത് കച്ചവടവുമായി വ്യാപാരി; 'പരാതി നല്‍കിയിട്ടും പരിഹാരമായില്ല'
Jul 25, 2023, 19:16 IST
കുമ്പള: (www.kasargodvartha.com) വൈദ്യുതി കമ്പിയിലെ തകരാറുമൂലം വ്യാപാര സ്ഥാപനത്തിലെ വൈദ്യുതി ബന്ധം തടസപ്പെട്ട് അഞ്ച് ദിവസമായിട്ടും പുന:സ്ഥാപിക്കാന്‍ നടപടിയില്ലാത്തതിന്റെ ദുരിതത്തില്‍ വ്യാപാരി. കുമ്പള മീന്‍ മാര്‍കറ്റ് റോഡില്‍ പലചരക്കുകട നടത്തിവരുന്ന ഇസ്മാഈല്‍ സ്റ്റോറിലാണ് വൈദ്യുതിയില്ലാതെ ഇരുട്ടത്ത് കച്ചവടം ചെയ്യേണ്ട അവസ്ഥയുള്ളത്.
തൊട്ടടുത്ത കെഎസ്ഇബി ഓഫീസില്‍ നിരവധിതവണ പരാതി പറഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരിയുടെ പരാതി. ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലേക്കും കഴിഞ്ഞ അഞ്ചു ദിവസമായി വ്യാപാരി പരാതി ബോധിപ്പിക്കുന്നുമുണ്ട്. എന്നിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Keywords: Kumbla News, KSEB, Malayalam News, Kerala News, Kasaragod News, Electricity connection disrupted due to fault in wire.
< !- START disable copy paste --> 