Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | 'കുവൈതില്‍ വിദേശ മദ്യം ഒളിച്ചുകടത്തി'; പ്രവാസി അറസ്റ്റില്‍

14 കുപ്പികള്‍ പിടിച്ചെടുത്തു Kuwait News, Egyptian Arrested, Imported Liquor

കുവൈത് സിറ്റി: (www.kasargodvartha.com) വിദേശ മദ്യം ഒളിച്ചുകടത്തിയെന്ന സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത് നിന്നാണ് 14 കുപ്പി വിദേശ മദ്യവുമായി ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 

കാറിനുള്ളില്‍ നിന്നാണ് വിദേശ മദ്യം കണ്ടെടുത്തത്. സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഈജിപ്ത് സ്വദേശിയായ ഇയാള്‍ പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി. കാറിന്റെ മുമ്പിലെ സീറ്റിന് സമീപം ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. 

Kuwait, News, Gulf, world, Crime, Arrest, Arrested, Police, Liquor,  Egyptian arrested with 14 bottles of imported liquor.

മദ്യം ഒളിച്ചു കടത്തിയതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് പിടിയിലായ പ്രതിയെയും പിടിച്ചെടുത്ത മദ്യക്കുപ്പികളും തുടര്‍ നിയമനടപടികള്‍ക്കായി ഡ്രഗ്സ് ആന്‍ഡ് ആല്‍കഹോള്‍ കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന് കൈമാറി.

Keywords: Kuwait, News, Gulf, world, Crime, Arrest, Arrested, Police, Liquor,  Egyptian arrested with 14 bottles of imported liquor.

Post a Comment