Join Whatsapp Group. Join now!
Aster MIMS 25/06/2023

KV Venugopal | കാസര്‍കോട് വിജിലന്‍സില്‍ 2 വര്‍ഷത്തിനിടെ നടത്തിയത് 200 റെയ്ഡുകള്‍; അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെ കെട്ടിപ്പൂട്ടി വീട്ടിലിരുത്തി; ഒടുവില്‍ ചാരിതാര്‍ഥ്യത്തോടെ ഡി വൈ എസ് പി കെവി വേണുഗോപാല്‍ കണ്ണൂരിലേക്ക്

നിരവധി തവണ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയും മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട് DYSP KV Venugopal, Kannur Vigilance, Transfer, Raid, Kerala
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിയായിരുന്ന കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 200ല്‍ അധികം റെയ്ഡുകള്‍. കൈക്കൂലി വാങ്ങിയ ആറ് റവന്യു, മോടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരടക്കം അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെ കെട്ടി പൂട്ടി വീട്ടില്‍ ഇരുത്തിയ ചാരിതാര്‍ഥ്യത്തോടെയാണ് കണ്ണൂര്‍ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയായാണ് സ്ഥലംമാറി പോകുന്നത്.
      
DYSP KV Venugopal to Kannur Vigilance, Kasaragod, News, Top-Headlines, Raid, Murder Case, Corruption, Bribe Case, Drug Mafia Case, Arrest, Employees, Kerala.

കൈകക്കൂലി വാങ്ങിയ ആറ് വിലേജ് ഉദ്യോഗസ്ഥന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ വിലേജ് ഓഫീസര്‍മാരും മൂന്ന് പേര്‍ വിലേജ് അസിസ്റ്റന്റുമാണ്. ഒരു കൃഷി ഓഫീസര്‍ക്കെതിരെയും കേസെടുത്തു. പുത്തിഗെ പഞ്ചായതിലെ മുഗുവില്‍ നടന്ന ഭൂമി തട്ടിപ്പ് കേസ് പുറത്തുവന്നത് വേണുഗോപാലിന്റെ അന്വേഷണ മികവിലൂടെയാണ്.

മുളിഞ്ചയില്‍ ഏകര്‍ കണക്കിന് സര്‍കാര്‍ ഭൂമി സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ വ്യക്തിക്ക് മറിച്ചു നല്‍കിയ സംഭവവും വിജിലന്‍സ് പുറത്തു കൊണ്ടുവരികയും നിയമപരമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. മഞ്ചേശ്വരം, ചെറുവത്തൂര്‍ ചെക് പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുകയും ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു.

കാഞ്ഞങ്ങാട്, കാസര്‍കോട്, വെള്ളരിക്കുണ്ട് ആര്‍ടി ഓഫീസുകളില്‍ ഡിവൈ എസ് പി കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത പണം കണ്ടെടുത്തു. ഇവിടങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്ത് സര്‍കാരിലേക്ക് അടച്ചത്.

കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍മാരായ പ്രസാദ്, അനില്‍കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങിയ മോടോര്‍ വാഹന വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി വിശദമായ റിപോര്‍ട് സമര്‍പ്പിച്ചു. ഇവര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ചീമേനിയില്‍ 127 ഏകര്‍ മിച്ചഭൂമി മറിച്ചുവിറ്റ സംഭവത്തിലും കാഞ്ഞങ്ങാട് ഭൂമി തരംമാറ്റിയെന്ന പരാതിയിലും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ്. നൂറോളം വ്യക്തികള്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിച്ചത്.

അനധികൃതമായി ചെങ്കല്‍ ക്വാറികള്‍ അനുവദിച്ചത് സംബന്ധിച്ചും അന്വേഷണം നടത്തുകയും ലക്ഷക്കണക്കിന് രൂപ പിഴയടപ്പിക്കുകയും ചെയ്തു. പരിശോധന ഭയന്ന് അഴിമതിക്കാരായ പല ഉദ്യോഗസ്ഥരും ദീര്‍ഘകാലം അവധിയെടുത്തിട്ടുണ്ട്. മറ്റു ചിലര്‍ സ്ഥലം മാറ്റം വാങ്ങി പോവുകയും ചെയ്തു.

ചീമേനിയിലെ നിഷയ്ക്ക് 70 വര്‍ഷമായി കിട്ടാത്ത ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചു മാതൃകയായി. കാസര്‍കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ സി ഐയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലും തലശ്ശേരി പൊലീസ് സ്റ്റേഷനിലും ഡിവൈ എസ് പിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തും വേണുഗോപാല്‍ നിരവധി കേസുകളാണ് തെളിയിച്ചിരുന്നത്. ഇങ്ങനെ തെളിയിക്കപ്പെട്ടതില്‍ അഞ്ച് കൊലക്കേസുകളും ഉള്‍പെടും.

ചെറുവത്തൂരിലെ മൂലക്കാല്‍ രാജേഷ് വധക്കേസ്, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചന്തു വധക്കേസ്, കരിവേടകത്തെ ബാര്‍ബര്‍ തൊഴിലാളി രമേന്ദ്രന്‍ എന്ന രമണനെ കൊലപ്പെടുത്തിയ കേസ്, മടിക്കൈ കാരാക്കോട്ടെ ഇന്ദിര കൊലക്കേസ്, തായന്നൂര്‍ ബാഡൂര്‍ കോളനിയിലെ രാജു കൊലക്കേസ് എന്നിവയില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിച്ചത് വലിയ നേട്ടങ്ങളാണ്.
        
DYSP KV Venugopal to Kannur Vigilance, Kasaragod, News, Top-Headlines, Raid, Murder Case, Corruption, Bribe Case, Drug Mafia Case, Arrest, Employees, Kerala.

തളിപ്പറമ്പ് ഡി വൈ എസ് പിയായിരിക്കെ ഡോക്ടര്‍ കുഞ്ഞമ്പുവിന്റെ സ്വത്ത് തട്ടിയെടുക്കല്‍ കേസിന് തുമ്പുണ്ടാക്കി. പഴയങ്ങാടി കവര്‍ചാ കേസിലെ പ്രതികളെ വേഗത്തില്‍ തന്നെ പിടികൂടി. പറശ്ശിനി കൂട്ട ബലാത്സംഗക്കേസ് തെളിയിച്ച് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഡി വൈ എസ് പിയായിരിക്കെ മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.

ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം തട്ടിയ കേസും വ്യാജനിധി തട്ടിപ്പ് കേസും തെളിയിച്ചു. നിരവധി തവണ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയും മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദ്യമായി പ്രഖ്യാപിച്ച അവര്‍ഡിനും ഇദ്ദേഹം അര്‍ഹനായി.

Keywords: DYSP KV Venugopal to Kannur Vigilance, Kasaragod, News, Top-Headlines, Raid, Murder Case, Corruption, Bribe Case, Drug Mafia Case, Arrest, Employees, Kerala.< !- START disable copy paste -->

Post a Comment