കാസര്‍കോട്: (www.kvartha.com) വിദ്യാര്‍ഥികളുമായി കൊമ്പുകോര്‍ത്ത കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ മുന്‍ പ്രിന്‍സിപല്‍ പ്രൊഫസര്‍ ഡോ എം. രമയ്‌ക്കെതിരെ അച്ചടക്ക നടപടി. കൊടുവള്ളി ഗവ.ആര്‍ട് സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് രമയെ സ്ഥലം മാറ്റി.
ഗവണ്‍മെന്റ് കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് അസോസിയേറ്റ് പ്രൊഫസറാണ് ഡോ. എം രമ. കോളജ് വിദ്യാഭ്യാസ വകുപ്പാണ് നടപടിയെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കുടിവെള്ള പ്രശ്‌നമുയര്‍ത്തി എസ് എഫ് ഐ രംഗത്ത് വന്നതോടെയാണ് അധ്യാപികയും വിദ്യാര്‍ഥികളും തമ്മില്‍ കൊമ്പുകോര്‍ത്തത്.
എസ് എഫ് ഐ വിദ്യാര്‍ഥികളെ പ്രിന്‍സിപല്‍ ഇന്‍ചാര്‍ജായിരുന്ന ഡോ. എം രമ മുറിയില്‍ പൂട്ടിയിട്ടതായുള്ള ആരോപണവും ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിച്ചതായി പറയുന്ന ശബ്ദ രേഖയും എസ് എഫ് ഐ പുറത്ത് വിട്ടിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ നേരത്തെ കാരണം കാണിക്കല്‍ നോടീസ് നല്‍കിയിരുന്നു. കോളജിന് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും വിദ്യാര്‍ഥികളെ അപമാനിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയെന്നും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഡോ എം രമ അച്ചടക്ക ലംഘനം നടത്തിയെന്നും സര്‍കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും കണ്ടെത്തിയതായുള്ള റിപോര്‍ടുകളും പുറത്തുവന്നിരുന്നു. ഡോ. രമ തുടരുന്നത് കോളജിലെ പഠനാന്തരീക്ഷത്തെ ബാധിക്കുമെന്നും റിപോര്‍ടില്‍ പരാമര്‍ശമുണ്ട്. ഇതേ തുടര്‍ന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായി കൊടുവള്ളി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് സ്ഥലം മാറ്റിയത്.
അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമീഷനിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ അധ്യാപിക താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്.
Keywords: Dr M Rama transferred to Koduvally, Kasaragod, News, Education, Students, Action, Report, Education Department, Teacher, Kerala.< !- START disable copy paste -->
Transferred | 'വിദ്യാര്‍ഥികളുമായി കൊമ്പുകോര്‍ത്ത കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ മുന്‍ പ്രിന്‍സിപല്‍ പ്രൊഫസര്‍ ഡോ. എം രമയ്‌ക്കെതിരെ അച്ചടക്ക നടപടി'; കൊടുവള്ളിയിലേക്ക് സ്ഥലം മാറ്റി
നടപടിയെടുത്തത് വിദ്യാഭ്യാസ വകുപ്പ്
Dr M Rama, Transferred, Koduvally, SFI Students, Kerala News