ക്ലിനികില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയെ ബെഡില്‍ പരിശോധനയ്ക്കായി കിടത്തിയ ശേഷമാണ് സംഭവം നടന്നതെന്നാണ് പറയുന്നത്. ശബ്ദം കേട്ടവര്‍ ചെന്ന് നോക്കിയപ്പോള്‍ കിണറ്റിനുള്ളിലെ വെള്ളത്തില്‍ താണ് പൊങ്ങുന്ന ഡോക്ടറെയാണ് കണ്ടത്. തുടര്‍ന്ന് സിപിഎം ബദിയടുക്ക ലോകല്‍ കമിറ്റി അംഗം അനില്‍ വിദ്യഗിരി, കാടമനയിലെ രാമ എന്നിവര്‍ ഡോക്ടറെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങുകയായിരുന്നു.
22 കിലോമീറ്റര്‍ താണ്ടി ഫയര്‍ഫോഴ്സ് സംഘം എത്തുന്നത് വരെ മൂന്ന് പേരും കിണറിന്റെ പടവുകളില്‍ കയറില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഇവരെ കരയ്ക്കെത്തിച്ചു. വലത് കൈക്ക് പരുക്കേറ്റ ഡോക്ടര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടി. മാനസിക വിഷമം കാരണമാണ് ഡോക്ടര്‍ കിണറ്റില്‍ ചാടിയതെന്നാണ് പറയുന്നത്.
Keywords: Badiadka News, Malayalam News, Kerala News, Kasaragod News, Top News, Trending News, Doctor who jumped well rescued.
< !- START disable copy paste -->