കർണാടകയിൽ ഭരണം തിരിച്ചുപിടിക്കാൻ ഒന്നര വർഷത്തോളം വിശ്രമം പോലും ഇല്ലാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയ ഡി കെ അൽപം വിശ്രമത്തിനായാണ് ബേക്കലിലെത്തിയത്. രണ്ട് ദിവസം ബേക്കലിൽ തങ്ങിയ ഡി കെയും കുടുംബവും സുഹൃത്തുക്കളും മറ്റ് പരിപാടികളിലൊന്നും സംബന്ധിക്കാതെ താജിൽ തന്നെ അവധി ആഘോഷിച്ചു. ബേക്കൽ കോട്ട കാണാനെത്തിയ അദ്ദേഹം കോട്ടയും പ്രകൃതി ഭംഗിയും കടൽക്കാഴ്ചയും മയിൽക്കൂട്ടം പീലി വിടർത്തിയതും കാണാനായതിൽ സന്തോഷം പ്രകടിപ്പിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഒരുകൂട്ടം മയിലുകൾ ഇത്തരമൊരു വിരുന്നൊരുക്കിയതെന്നും കോട്ടയിലെ രജിസ്റ്ററിൽ സന്ദേശം കുറിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഏഴു തവണ നിയമസഭാംഗം, നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കർണാടകയിലെ ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവാണ് ഡി കെ. കർണാടകയിൽ അധികാരത്തിൽ ഉണ്ടായിരുന്ന ബിജെപി ഭരണത്തെ കടപുഴക്കിയെറിഞ്ഞ് കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിൻ്റെ മുഴുവൻ ക്രെഡിറ്റും ഡി കെ എസ് എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന ദൊദ്ദലഹള്ളി കെമ്പഗൗഡ ശിവകുമാറിനുള്ളതായിരുന്നു.
വെള്ളിയാഴ്ച മുതൽ രണ്ട് ദിവസം കുടുംബസമേതം താജ് ബേക്കലിലായിരുന്നു താമസം. ഞായറാഴ്ച വൈകുന്നേരം അദ്ദേഹം ബെംഗ്ളൂറിലേക്ക് മടങ്ങി. കേരള പൊലീസിൻ്റെ സുരക്ഷയൊന്നും ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പ്രോടോകോൾ പ്രകാരമുള്ള സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാസർകോട് വാർത്തയോട് പറഞ്ഞു. ഡി കെയ്‌ക്കൊപ്പം അദ്ദേഹത്തിൻ്റെ അംഗരക്ഷകരും കൂടെ അനുഗമിച്ചിരുന്നു.
Keywords: News, Bekal, Kasaragod, Kerala, DK Shivakumar, Bekal Fort, Karnataka, DK Shivakumar and family visited Bekal Fort.
< !- START disable copy paste -->