city-gold-ad-for-blogger

Championship | യോഗ ചാംപ്യന്‍ഷിപ് ജൂലൈ 8ന് കാസര്‍കോട്ട്; മത്സരം ദേശീയതലത്തിൽ വരെ മത്സരിക്കാവുന്ന സിലബസ് പ്രകാരം

കാസര്‍കോട്: (www.kasargodvartha.com) ജില്ലാ യോഗ അസോസിയേഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംഘടിപ്പിക്കുന്ന ജില്ലാ സ്പോര്‍ട്സ് യോഗാ ചാംപ്യന്‍ഷിപ് ജൂലൈ എട്ടിന് കാസര്‍കോട് നഗരസഭാ ടൗണ്‍ഹോളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
          
Championship | യോഗ ചാംപ്യന്‍ഷിപ് ജൂലൈ 8ന് കാസര്‍കോട്ട്; മത്സരം ദേശീയതലത്തിൽ വരെ മത്സരിക്കാവുന്ന സിലബസ് പ്രകാരം

ദേശീയതലത്തിൽ വരെ മത്സരിക്കാവുന്ന സിലബസ് പ്രകാരമാണ് മത്സരം. എട്ടുമുതല്‍ 18 വരെയുള്ള സബ് ജൂനിയര്‍ വിഭാഗവും 18 മുതല്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലുമാണ് മത്സരം. ജില്ലാ മത്സരത്തിലെ ഓരോ വിഭാഗത്തിലേയും രണ്ടുവീതം ആണ്‍, പെണ്‍ താരങ്ങള്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. ഇതോടൊപ്പം സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്കായി ആര്‍ടിസ്റ്റിക് സോളോ, ആര്‍ടിസ്റ്റിക് പെയര്‍, റിതമാറ്റിക് പെയര്‍, ഫ്രീ ഫ്‌ലോ ഡാന്‍സ് എന്നിവയും മത്സരത്തിലുണ്ട്.


ചാംപ്യന്‍ഷിപ് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യാതിഥിയാകും. സമാപന സമ്മേളനം വൈകീട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 9495654737, 9495051062, 9847563289 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ചാംപ്യന്‍ഷിപ് സംഘാടകസമിതി ചെയര്‍മാന്‍ സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. കണ്‍വീനര്‍ പി പി സുകുമാരന്‍, പി പി രാജന്‍, കെ വി ഗണേഷ്, എം വി നാരായണന്‍, അശോക് രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
        
Championship | യോഗ ചാംപ്യന്‍ഷിപ് ജൂലൈ 8ന് കാസര്‍കോട്ട്; മത്സരം ദേശീയതലത്തിൽ വരെ മത്സരിക്കാവുന്ന സിലബസ് പ്രകാരം

Keywords: Yoga, Championship, Malayalam News, Kerala News, Kasaragod News, Press Meet, District Yoga Championship on 8th.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia