Join Whatsapp Group. Join now!
Aster MIMS 25/06/2023

Diabetes | കുഞ്ഞുങ്ങളിലെ പ്രമേഹം; കാരണങ്ങളും ലക്ഷണങ്ങളും, അറിയേണ്ടതെല്ലാം

തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം Diabetes, Kids, Malayalam News, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (www.kasargodvartha.com) കുഞ്ഞുങ്ങളുൾപ്പെടെ എല്ലാവരെയും ബാധിക്കാവുന്ന ഒരസുഖമാണ് ടൈപ്പ് 1 പ്രമേഹം. ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം കുറയുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇൻസുലിൻ കുറയുകയും ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് ടൈപ് 1 പ്രമേഹം ഉണ്ടാകുന്നത്.

News, National, New Delhi, Type 1, Diabetes, Kids, Symptoms, Insulin, Diabetes in children; Causes and symptoms, all you need to know.

കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

കുട്ടികളിൽ ടൈപ് 1 പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളാണ് വർധിച്ച ദാഹവും മൂത്രമൊഴിക്കലും. മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറംതള്ളുന്നു. ഇത് കുട്ടികളിൽ നിർജലീകരണം ഉണ്ടാക്കുകയും ഗ്ലൂക്കോസിന്റെ കുറവ് വിശപ്പ് കൂട്ടുകയും ചെയ്യുന്നു. ശരീര ഭാരം കുറയൽ, ക്ഷീണം, വാശി, കാഴ്ച മങ്ങൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

നിങ്ങളുടെ കുട്ടികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെതന്നെ ഡോക്ടറെ സമീപിക്കുക. രക്ത പരിശോധന നടത്തി പ്രമേഹം ആണോ എന്ന് ഉറപ്പിക്കുക. ടൈപ്പ് വൺ പ്രമേഹം ആണെന്ന് സ്ഥിരീകരിച്ചാൽ ഇതിനെ തടയാൻ ഒട്ടനവധി മാർഗങ്ങളുണ്ട്

ആദ്യം തന്നെ നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച് കുട്ടിയുടെ ഭക്ഷണരീതി, ശാരീരിക പ്രവർത്തനങ്ങൾ, മരുന്ന് എന്നിവയെ സംബന്ധിച്ച് ഒരു പ്രത്യേക ലിസ്റ്റ് തയ്യാറാക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കാൻ പതിവായി പരിശോധന നടത്തുക. മാത്രമല്ല കുട്ടികൾക്ക് വൈകാരിക പിന്തുണ നൽകുക. ഈ അസുഖത്തെ തുടച്ചുമാറ്റാൻ അവരുടെ കൂടെ നിങ്ങളും ഉണ്ടെന്ന് മാനസിക പിന്തുണ നൽകുക.

Keywords: News, National, New Delhi, Type 1, Diabetes, Kids, Symptoms, Insulin, Diabetes in children; Causes and symptoms, all you need to know.

< !- START disable copy paste -->

Post a Comment