Join Whatsapp Group. Join now!
Aster MIMS 25/06/2023

DGP | പൊലീസുകാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപി; കാസർകോട്ടെ ക്രമസമാധാനം വിലയിരുത്തി; ഗുണ്ടകളെയും വർഗീയ വിദ്വേഷ ശ്രമങ്ങളും അടിച്ചമര്‍ത്തണമെന്ന് ഡോ. ഷെയ്ഖ് ദർവേശ് സാഹിബ്

പൈവളികെ സ്റ്റേഷൻ ഉൾപെടെയുള്ള വിഷയങ്ങളും ഉന്നയിക്കപ്പെട്ടു DGP, Dr Sheikh Darvesh Sahib, Police, കാസറഗോഡ് വാര്‍ത്തകള്‍
കാസർകോട്: (www.kasargodvartha.com) പൊലീസുകാർ പൊതുജനങ്ങളോടും പരാതി നൽകാൻ എത്തുന്നവരോടും മാന്യമായി പെരുമാറണമെന്ന്, ഡിജിപിയായ ശേഷം ആദ്യമായി കാസർകോട്ടെത്തിയ ഡോ. ശെയ്ഖ് ദർവേശ് സാഹിബ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വ്യക്തമാക്കി. കാസർകോട്ടെ ക്രമസമാധാനം വിലയിരുത്തിയ ഡിജിപി ഗുണ്ടകളെയും  വർഗീയ വിദ്വേഷ ശ്രമങ്ങളും അടിച്ചമർത്തണമെന്നും ആവശ്യപ്പെട്ടു.

News, Kasaragod, Kerala, DGP, Dr Sheikh Darvesh Sahib, Police, DGP Dr Sheikh Darvesh Sahib visited Kasaragod.

എസ്ഐ, സിഐ, ഡിവൈഎസ്‌പി, എസ് പി എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഒരു മണിക്കൂറോളമാണ് ഡിജിപി പങ്കെടുത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ള നിർദേശങ്ങളും അവർക്ക് പറയാനുള്ള കാര്യങ്ങളും കേട്ട ഡിജിപി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും അറിയിച്ചു. പൈവളികെ പൊലീസ് സ്റ്റേഷൻ ഉൾപെടെയുള്ള വിഷയങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്നും ഡിജിപി പറഞ്ഞു.

ഓരോ സ്റ്റേഷനിലും വരുന്ന കേസുകളുടെ സ്വഭാവം, പരാതികൾ എത്രയുണ്ടാകുന്നു, മയക്കുമരുന്ന് കേസുകൾ എത്രയാണ്, സ്റ്റേഷനുകളുടെ പ്രവർത്തന രീതികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ ഡിജിപി ആരാഞ്ഞു. സ്റ്റേഷനിലെ പബ്ലിക് റിലേഷൻ ഓഫീസർമാരോടാണ് ഏത് തരം പരാതികളാണ് കൂടുതലായി ഉണ്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞത്. ജില്ലയിലെ 18 പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനം അദ്ദേഹം വിലയിരുത്തി.



കാഞ്ഞങ്ങാട്ടെ യൂത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉണ്ടായ പ്രകോപനപരമായ സോഷ്യൽ മീഡിയ പ്രചാരണവും പ്രതിഷേധവും കണക്കിലെത്ത് കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഒരു തരത്തിലുള്ള ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും ഗുണ്ടാ നിയമങ്ങൾ അടക്കം കർശനമാക്കണമെന്നും ഡിജിപി നിർദേശിച്ചു. നേരത്തെ കാസർകോട് എസ് പി ആയിരുന്ന ശെയ്ഖ് ദർവേശ് സാഹിബ് ജില്ലാ പൊലീസിന്റെ പ്രവർത്തനങ്ങളിൽ കാതലായ പല മാറ്റങ്ങളും നടപ്പിലാക്കിയ പൊലീസ് ഓഫീസറാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് ഡിജിപി കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത് എത്തിയത്. എല്ലാ ജില്ലയിലും സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി ആദ്യത്തെ സന്ദർശനം എന്ന നിലയിലാണ് കാസർകോട്ട് വന്നത്. അറിയിച്ചതിലും ഏറെ സമയം വൈകിയാണ് ഡിജിപി എത്തിയത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിജിപിയെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു.

News, Kasaragod, Kerala, DGP, Dr Sheikh Darvesh Sahib, Police, DGP Dr Sheikh Darvesh Sahib visited Kasaragod.

കണ്ണൂർ ഐ ജി നീരജ് കുമാർ ഗുപ്ത, ഡി ഐ ജി പുട്ട വിമലാദിത്യ, എ എസ് പി ശ്യാം കുമാർ, ഡി വൈ എസ് പി മാരായ പി ബാലകൃഷ്ണൻ നായർ, പി കെ സുധാകരൻ. സി സുനിൽകുമാർ, വിവി മനോജ്, ഡോ. വി ബാലകൃഷ്ണൻ, വി വിശ്വംഭരൻ, എസ് എച് ഒമാർ തുടങ്ങിയവർ പങ്കെടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംബന്ധിച്ച ഡിജിപി രാത്രി തന്നെ കണ്ണൂരിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ കണ്ണൂരിൽ നടന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെഷനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹം സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, DGP, Dr Sheikh Darvesh Sahib, Police, DGP Dr Sheikh Darvesh Sahib visited Kasaragod.
< !- START disable copy paste -->

Post a Comment