25 വിഷയങ്ങളില്‍ 13 സെഷനുകളിലായി 231 പ്രബന്ധങ്ങളുമായി ബന്ധപ്പെട്ട ചര്‍ചകളില്‍ ഉരുത്തിരിഞ്ഞ നൂതന ആശയങ്ങള്‍ നാടിന്റെ വരുംകാല വികസനത്തിന്റെ ചാലക ശക്തിയാവും.
പാട്യം പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എം വി ജയരാജനാണ് രണ്ട് ദിവസത്തെ സെമിനാറില്‍ രൂപപ്പെട്ട വികസന പരിപ്രേക്ഷം നാടിന് സമര്‍പ്പിച്ചത്.
കണ്ണൂരില്‍ വരാനിരിക്കുന്ന വന്‍ വികസന പദ്ധതികളില്‍ ഊന്നിയാണ് ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള ഐടി, സയന്‍സ്, ഡിജിറ്റല്‍ സയന്‍സ് പാര്‍കുകള്‍, മറ്റ് സംരംഭങ്ങള്‍, അഴീക്കല്‍ അന്താരാഷ്ട്ര തുറമുഖം എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ വികസന കുതിപ്പിലാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മൂല്യവര്‍ധിത ഉല്‍പന്ന വ്യവസായങ്ങളിലൂടെയും ഉല്‍പാദന ക്ഷമത കൂട്ടുന്ന പദ്ധതികളിലൂടെയും കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തിയാല്‍ കണ്ണൂര്‍ വികസന ഹബാവുമെന്ന് ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷനായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
ശനിയാഴ്ച ആറ് സെഷനുകളിലായി 12 വിഷയങ്ങളാണ് അവതരിപ്പിച്ചത്. ഗ്രന്ഥശാലകള്‍- കലാകായിക സമിതികള്‍, സഹകരണം, പശ്ചാത്തല മേഖല, പ്രവാസം- ചരിത്രം- വര്‍ത്തമാനം, നിര്‍മിത ബുദ്ധി സാധ്യതകളും വെല്ലുവിളിയും, പൊതു വിദ്യാഭ്യാസം - ഉന്നത വിദ്യാഭ്യാസം, നീതിന്യായം, തീരദേശ മേഖലയും മീന്‍പിടുത്ത തൊഴിലാളികളും, ദുരന്ത നിവാരണം, ആരോഗ്യ മേഖല, മാലിന്യ നിര്‍മാര്‍ജനം, മതം- പാരമ്പര്യം, ടൂറിസം സാധ്യതകള്‍ എന്നിവയായിരുന്നു വിഷയങ്ങള്‍.
Keywords: Development seminar concluded with future development roadmap for Kannur, Kannur, News, Chief Minister, Pinarayi Vijayan, Development seminar, Inauguration, Class, Education, Kerala News