Join Whatsapp Group. Join now!
Aster MIMS 25/06/2023

Deadline | പ്രവീണ്‍ നെട്ടറു കൊലപാതകം: കേസിലെ പ്രതികളോട് എന്‍ഐഎ കീഴടങ്ങാന്‍ ആവശ്യപ്പെട്ട സമയപരിധി അവസാനിച്ചു, ഒരു സൂചനയുമില്ല; അടുത്ത നീക്കം എന്താവുമെന്ന് ആകാംക്ഷ

സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് Sullia, കര്‍ണാടക വാര്‍ത്തകള്‍, Mangalore, Murder, NIA
മംഗ്‌ളുറു: (www.kasargodvartha.com) ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് എന്‍ഐഎ കീഴടങ്ങാന്‍ ആവശ്യപ്പെട്ട സമയപരിധി അവസാനിച്ചു. പ്രതികളാരും ഇതുവരെ കീഴടങ്ങിയിട്ടില്ല. എന്‍ഐഎയുടെ അടുത്ത നീക്കം അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങള്‍. കുടകിലെ അബ്ദുല്‍ നസീര്‍, അബ്ദുര്‍ റഹ്മാന്‍, ദക്ഷിണ കന്നഡയിലെ നൗശാദ്, തുഫൈല്‍, മുഹമ്മദ് മുസ്ത്വഫ, ഉമര്‍ ഫാറൂഖ്, അബൂബകര്‍ സിദ്ദീഖ് എന്നീ എട്ട് പ്രതികളാണ് ഒളിവിലുള്ളത്.
    
Sullia, Mangalore, Murder, NIA, Mangalore News, Crime, Murder Case,  National Investigation Agency, Praveen Nettaru murder, Deadline for Nettaru murder case wanted to surrender ends.

ജൂണ്‍ 30ന് മുമ്പ് പ്രതികള്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും എന്‍ഐഎ ഉത്തരവിട്ടിരുന്നു. തെരുവുകളില്‍ ഉച്ചഭാഷിണിയിലൂടെ പ്രഖ്യാപനം നടത്തുകയും പ്രതികളുടെ വീടുകളില്‍ പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു. പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. തുഫൈല്‍, മുഹമ്മദ് മുസ്ത്വഫ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ഉമര്‍ ഫാറൂഖ്, അബൂബകര്‍ സിദ്ദീഖ് എന്നിവരെ കുറിച്ച് എന്തെങ്കിലും സൂചന നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ വീതവും എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
         
Sullia, Mangalore, Murder, NIA, Mangalore News, Crime, Murder Case,  National Investigation Agency, Praveen Nettaru murder, Deadline for Nettaru murder case wanted to surrender ends.

2022 ജൂലൈ 26നാണ് പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാന്‍ നേരം ബൈകുകളില്‍ എത്തിയ സംഘം പ്രവീണിനെ കൊലപ്പെടുത്തിയത്. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതികളുടെ ജംഗമ, സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഏറെ സമയമെടുക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രതികളുടെ പേരിലുള്ള സ്വത്തുക്കളുടെയും മറ്റ് ജംഗമ സ്വത്തുക്കളുടെയും വിവരങ്ങള്‍ റവന്യൂ വകുപ്പ്, ബാങ്ക്, മറ്റ് സ്രോതസുകള്‍ എന്നിവയില്‍ നിന്ന് എന്‍ഐഎ ശേഖരിച്ച് കോടതിയില്‍ സമര്‍പ്പിക്കണം. ഈ സ്വത്തുക്കള്‍ യഥാര്‍ഥത്തില്‍ പ്രതികളുടേതാണോ അല്ലയോ എന്ന് കോടതി പരിശോധിക്കുകയും ശരിവയ്ക്കുകയും ചെയ്താലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനാവുക.

Keywords: Sullia, Mangalore, Murder, NIA, Mangalore News, Crime, Murder Case,  National Investigation Agency, Praveen Nettaru murder, Deadline for Nettaru murder case wanted to surrender ends.
< !- START disable copy paste -->

Post a Comment