city-gold-ad-for-blogger

Dead body | കാസർകോട് കടപ്പുറത്ത് നഗ്‌നനായ നിലയിൽ യുവാവിന്റെ മൃതദേഹം

കാസർകോട്: (www.kasargodvartha.com) കസബ കടപ്പുറത്ത് നഗ്‌നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35നും 38നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ ദേഹത്ത് അടിവസ്ത്രം പോലും ഉണ്ടായിരുന്നില്ല. ഒരു ദിവസം പോലും മൃതദേഹത്തിന് പഴക്കമില്ലെന്ന് ബേക്കൽ കോസ്റ്റൽ എസ് ഐ ബാലചന്ദ്രൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Dead body | കാസർകോട് കടപ്പുറത്ത് നഗ്‌നനായ നിലയിൽ യുവാവിന്റെ മൃതദേഹം

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രദേശവാസിയായ ഒരാൾ കോസ്റ്റൽ പൊലീസിനെ വിളിച്ച് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത്. കേസിന്റെ പിന്നാലെ പോകേണ്ടി വരുന്നത് കൊണ്ട് ഇയാൾ ശേഷം ഫോൺ സ്വിച് ഓഫ് ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് പുലിമുട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.

Dead body | കാസർകോട് കടപ്പുറത്ത് നഗ്‌നനായ നിലയിൽ യുവാവിന്റെ മൃതദേഹം

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർടം നടപടികൾക്കായി മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ദേഹത്ത് പരുക്കുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുളിക്കുന്നതിനിടയിലോ മറ്റോ തിരയിൽ പെട്ട് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.

Keywords: News, Kasaragod, Kerala, Dead Body, Youth, Police, Investigation, Postmortem, Dead body of youth found.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia