സമീപത്ത് നിന്ന് ഏതാനും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അമിതമായി മദ്യം കഴിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ പരുക്കുകളോ അസ്വാഭാവികമായ മറ്റെന്തെങ്കിലുമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സമീപവാസികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാൻ കഴിയുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kasaragod, Kerala, Karandakkad, Obituary, Found Dead, Police, Dead Body, Postmortem, Dead body of unidentified man found.
< !- START disable copy paste -->