Join Whatsapp Group. Join now!
Aster MIMS 25/06/2023

Anniversary | ദാറുല്‍ ഇഹ്‌സാന്‍ ദശവാര്‍ഷികം: പ്രചരണോദ്ഘാടനം ജൂലൈ 26ന് എട്ടിക്കുളത്ത്

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്യും Ettikulam, Darul Ihsaan, Badiadka, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ ദശവാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനം ബുധനാഴ്ച (ജൂലൈ 26) എട്ടിക്കുളം താജുല്‍ ഉലമ മഖാം പരിസരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദശവാര്‍ഷികത്തോടനുബന്ധിച്ച് നിരവധി സംരഭങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. മത, ഭൗതിക വിദ്യഭ്യാസവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രീ സ്‌കൂളുമടക്കം പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. നിര്‍മാണം പൂര്‍ത്തിയായ മൂന്ന് സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഇതിനകം നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത പഠനങ്ങള്‍, മെഡികല്‍ കാംപ്, കരിയര്‍ സമിറ്റ്, ഫാമിലി മീറ്റ്, രചനാ മത്സരങ്ങള്‍, ഫത്ഹുല്‍ മുഈന്‍ ടെസ്റ്റ് തുടങ്ങിയ പദ്ധതികള്‍ നടത്തും.
                  
Ettikulam, Darul Ihsaan, Badiadka, Malayalam News, Kerala News, Kasaragod News, Press Meet, Darul Ihsaan Badiadka, Darul Ihsaan Tenth Anniversary: Campaign Launch on July 26 at Ettikulam.

രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടു സ്‌നേഹത്തോടെ വര്‍ത്തിക്കുന്നതിനും ഉതകുന്ന രീതിയിലുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബദിയഡുക്ക - മുള്ളേരിയ പാതയോരത്ത് സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണ് ദാറുല്‍ ഇഹ്‌സാന്‍. ജൂനിയര്‍ ദഅവ, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, സീനിയര്‍ ദഅവ കോളജ്, ഹയര്‍ സെകന്‍ഡറി മദ്രസ, കംപ്യൂടര്‍ സെന്റര്‍, ലൈബ്രറി തുടങ്ങിയ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറോളം വിദ്യാര്‍ഥികള്‍ വിദ്യഭ്യാസം നുകരുന്ന സ്ഥാപനത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പ്രചരണോദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഉള്ളാള്‍ ഖാസിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഇഹ്‌സാന്‍ പ്രസിഡന്റ് സയ്യിദ് യുപിഎസ് അലവിക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. ജെനറല്‍ സെക്രടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ഥന നടത്തും. റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും.


ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ എച് അബ്ദുല്ല മാസ്റ്റര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ബശീര്‍ സഖാഫി കൊല്യം, അബ്ദുര്‍ റശീദ് സഅദി പൂങ്ങോട്, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മുഹമ്മദ് മദനി ഈശ്വരമംഗല, എ കെ സഖാഫി കന്യാന, അബൂബകര്‍ സഅദി നെക്രാജെ, ഹമീദ് ഹാജി ചെടേക്കാല്‍, സി എം എ ചേരൂര്‍, യൂസുഫ് ഹാജി പെരുമ്പ, സിറാജ് ഇരിവേരി, ഹസന്‍ ഹാജി എട്ടിക്കുളം, എന്‍ കെ ദാരിമി, ബശീര്‍ മദനി നീലഗിരി, ഇബ്‌റാഹീം ദാരിമി ഗുണാജെ, അസീസ് ഹിമമി ഗോസഡ, ശംസാദ് സഖാഫി നെല്ലിക്കട്ട, അബ്ദുല്‍ ഖാദര്‍ ഹാജി കൊല്യം, കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.
          
Ettikulam, Darul Ihsaan, Badiadka, Malayalam News, Kerala News, Kasaragod News, Press Meet, Darul Ihsaan Badiadka, Darul Ihsaan Tenth Anniversary: Campaign Launch on July 26 at Ettikulam.

വാര്‍ത്താസമ്മേളനത്തില്‍ വര്‍കിംഗ് സെക്രടറി ബശീര്‍ സഖാഫി കൊല്യം, ചെയര്‍മാന്‍ റഫീഖ് സഅദി ദേലംപാടി, ഫിനാന്‍സ് സെക്രടറി മുഹമ്മദ് മദനി ഈശ്വരമംഗല, സെക്രടറി അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, സംഘാടക സമിതി കോ- ഓഡിനേറ്റര്‍ ഫൈസല്‍ നെല്ലിക്കട്ട എന്നിവര്‍ സംബന്ധിച്ചു.

Keywords: Ettikulam, Darul Ihsaan, Badiadka, Malayalam News, Kerala News, Kasaragod News, Press Meet, Darul Ihsaan Badiadka, Darul Ihsaan Tenth Anniversary: Campaign Launch on July 26 at Ettikulam.
< !- START disable copy paste -->

Post a Comment