ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ശംസീറിന്റെ എംഎൽഎ കാംപ് ഓഫീസിലേക്ക് യുവമോർച നടത്തിയ മാർച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജെനറൽ സെക്രടറി കെ ഗണേഷിന്റെ പ്രസംഗത്തിനുള്ള മറുപടിയായാണ് പി ജയരാജൻ മോർചറി പ്രസംഗം നടത്തിയത്. ഗണപതിയെ അപമാനിച്ചതിൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ ശംസീറിനെ തെരുവിൽ നേരിടുമെന്നും കോളജ് അധ്യാപകൻ ടി ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ശംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് പ്രസംഗിച്ചിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പ്രസംഗത്തിനെതിരെ കണ്ണൂർ എസ് പിക്ക് യുവമോർചയുടെ പരാതിയും നൽകിയിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ജയരാജന്റെ വാക്കുകൾ വീണ്ടും കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷത്തിന് വഴിവെക്കാൻ സാധ്യതയുള്ളതെന്ന് പരാതിയിൽ പറയുന്നു. അതിനിടെ ജയരാജന് മറുപടിയെന്നോണം ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്തും രംഗത്തെത്തി. പേര് ജയരാജനാണെങ്കിലും പണി യമരാജന്റേതാണെന്ന് അഡ്വ. ശ്രീകാന്ത് ഫേസ്‌ബുകിൽ കുറിച്ചു. പി ജയരാജൻ പ്രസംഗിക്കുന്ന ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ഇടത് - ബിജെപി അനുഭാവികൾ വാക് പോരുമായി രംഗത്തുണ്ട്.
Keywords: News, Kasaragod, Kerala, Adv K Shreekanth, BJP, P Jayarajan, Politics, Controversy, Politics, Social Media, Inauguration, Controversy over P Jayarajan's speech.
< !- START disable copy paste -->