മേൽപറമ്പ് ടൗണിൽ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബേക്കൽ കോട്ട കണ്ട് മടങ്ങവെ മേൽപറമ്പിൽ ഹോടെലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴായിരുന്നു അക്രമമെന്നാണ് പരാതി. വാഹനത്തിൽ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രദേശത്തുണ്ടായിരുന്ന ചിലർ അക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കാസർകോട്ട് സദാചാര അക്രമമെന്ന് പരാതി; 4 പേർ അറസ്റ്റിൽ#Moral_Policing #Kasaragod #Melparamba pic.twitter.com/5eM53Czujb
— Kasargod Vartha (@KasargodVartha) July 24, 2023
വാഹനത്തിൽ നിന്നും ഇറങ്ങാൻ അനുവദിക്കാതെ തങ്ങളെ തടഞ്ഞുവെക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് യുവാക്കളും പെൺകുട്ടികളും നൽകിയ പരാതിയിൽ പറയുന്നു. ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. എന്നാൽ, മഴയായതിനാൽ പുറത്തിറങ്ങാനാകാതെ വന്നതോടെ കാറിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
ഇതുകണ്ട് ചിലർ ചോദ്യം ചെയ്യുകയും ഇതിനെതിരെ സംസാരിച്ചതിന് പെൺകുട്ടിയെയും പിന്നീട് മുന്നിലിരുന്ന ആൺകുട്ടിയെയും മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് എത്തുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ അടക്കമുവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇവരുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി ബേക്കൽ കോട്ടയിൽ വന്ന് തിരിച്ചു പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പറയുന്നത്.
കുമ്പള ഭാഗത്തുള്ളവരാണ് അക്രമത്തിന് ഇരയായതെന്നാണ് വിവരം. പിടിയിലായവരിൽ രണ്ട് പേർ മോഷണ കേസിലും ഒരാൾ കഞ്ചാവ് വലിച്ചതിനും മറ്റൊരാൾ മദ്യപിച്ച് വാഹനം ഓടിച്ചതിനും അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kasaragod, Kerala, Police FIR, Melparamba, Bekal, Attack, Complaint, Arrest, Case, Complaint of moral policing: 3 youths arrested.
< !- START disable copy paste -->
Keywords: News, Kasaragod, Kerala, Police FIR, Melparamba, Bekal, Attack, Complaint, Arrest, Case, Complaint of moral policing: 3 youths arrested.
< !- START disable copy paste -->