നീലേശ്വരം: (www.kasargodvartha.com) വ്യാപാരത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കംപനി സിഇഒ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
നീലേശ്വരം കാഞ്ഞിര പൊയില്‍ ആനക്കുഴിയിലെ കണ്ണാര്‍ എട്ട് ഹൗസില്‍ സ്‌കറിയയുടെ പരാതിയിലാണ് എറണാകുളത്തെ പ്രോമിസ് പ്രൈവറ്റ് ലിമിറ്റഡ് കംപനിയുടെ സിഇഒ ജെയ്‌സന്‍ അറക്കല്‍, ഡയറക്ടര്‍മാരായ അറക്കല്‍ ജോയ്, ജാകസന്‍ അറയ്ക്കല്‍, ബീനാമോള്‍ ജോയ്, സിനാന്‍ അസറുദ്ദീന്‍ എന്നിവര്‍ക്കെതിരെ വിശ്വാസ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തത്.
കംപനിയുടെ ഫ്രാഞ്ചൈസി വഴി സാധനങ്ങള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2020 മുതല്‍ അകൗണ്ട് വഴി ഏഴ് ലക്ഷം രൂപ നല്‍കിയതായും പിന്നീട് ഫ്രാഞ്ചൈസി നല്‍കുകയോ കൊടുത്ത പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Cheating case against company CEO, 5 others, Kerala News, Kasaragod News, Malayalam News, Cheating, Business Fraud, Complaint, Crime, Cheating case against company CEO, 5 others.< !- START disable copy paste -->
Cheating case | വ്യാപാരത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കംപനി സിഇഒ ഉള്‍പെടെ 5 പേര്‍ക്കെതിരെ കേസ്
ചുമത്തിയത് വിശ്വാസ വഞ്ചനാ കുറ്റം
Cheating Case Against Company CEO, Complaint, Kerala News