ഇവരില്‍ നിന്ന് തോക്ക്, രണ്ട് മൊബൈല്‍ ഫോണുകള്‍, ബൈക് എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ അബ്ബാസ് നേരത്തെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ആക്രമണം, അബ്കാരി കേസുകളില്‍ പ്രതിയാണ്. മറ്റൊരു പ്രതിയായ യശ്വന്ത് കുമാറിനെതിരെ മുമ്പ് മംഗ്ളുറു സൗത് പൊലീസ് സ്റ്റേഷനില്‍ ആക്രമണ കേസ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ ആക്രമണ കേസ്, കുമ്പള പൊലീസ് സ്റ്റേഷനില്‍ എക്സൈസ് കേസ്, ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ കൊലപാതക കേസ് എന്നിവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിസിബി യൂണിറ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം സുന്ദര്‍, പിഎസ്‌ഐ രാജേന്ദ്ര ബി, സുദീപ് എംവി, ശരണപ്പ ഭണ്ഡാരി, നരേന്ദ്രന്‍, എഎസ്‌ഐ മോഹന്‍ കെവി തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ ബജ്പെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.
Keywords: Police FIR, Mangalore, Bajpe, National News, Mangalore News, Karnataka News, Kasaragod, Crime, Crime News, CCB Police Arrest Two for Possession of Illegal Pistol.
< !- START disable copy paste -->