തുരുത്തി അമ്പലത്തിന് സമീപം, യാത്രക്കാര്‍ക്ക് തടസമായിരുന്ന റോഡിലെ കുഴി മണ്ണും മറ്റും ഉപയോഗിച്ച് അടച്ചതിന് ശേഷം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പുറപ്പെട്ട സുലൈമാന്‍ വീടിന് അടുത്തെത്താനായപ്പോള്‍ വാഹനത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വാഹനവും ഒപ്പം മറിഞ്ഞു വീഴുകയും ചെയ്തു. ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമെന്നാണ് നിഗമനം.
പരേതനായ ടി എസ് മുഹമ്മദിന്റെ മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ജുമാന, ശാഹിന, ജാസിറ. മരുമക്കള്‍: റാസി തളങ്കര, ശംസുദ്ദീന്‍ മൊഗ്രാല്‍ പുത്തൂര്‍, ഹൈദര്‍ ചെമനാട്. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, ഹംസ (ഇരുവരും നാനോ പ്ലാസ്റ്റ്, ഖലീല്‍, ഇഖ്ബാല്‍ (ഇരുവരും ദുബൈ).
Keywords: Obituary, Thuruthi, Fort Road, Kerala News, Kasaragod News, Malayalam News, Businessman collapsed and died.
< !- START disable copy paste -->