Join Whatsapp Group. Join now!
Aster MIMS 25/06/2023

Saved Life | യാത്രക്കാരന് നെഞ്ചുവേദന; പ്രഥമ ശുശ്രൂഷ നൽകി യാത്രക്കാരിയായ നഴ്‌സ്; ജീവൻ രക്ഷിക്കാൻ കെ എസ്‌ ആർ ടി സി ബസ് മെഡിക്കൽ കോളജിലേക്ക് കുതിച്ചു

തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി KSRTC, Kannur Medical College, Kanhangad News, Malayalam News, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) കെ എസ്‌ ആർ ടി സി ബസിൽ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷകരായി യാത്രക്കാരിയായ നഴ്‌സും ബസ് ജീവനക്കാരും. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് ഡിപോയിൽ നിന്ന് പരിയാരത്തേക്ക് പുറപ്പെട്ട ബസിലാണ് ചെറുവത്തൂരിൽ നിന്ന് കയറിയ നാരായണൻ എന്നയാൾക്ക് പയ്യന്നൂരിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടത്.

News, Kanhangad, Kasaragod, Kerala, KSRTC, Kannur Medical College, Nurse, Bus employees, Bus employees and nurse save life of man.

കൂടെയുണ്ടായിരുന്ന മകൻ, കൻഡക്ടർ ഷിബുവിനെ നിലവിളിച്ച് കൊണ്ട് വിവരം അറിയിച്ചതോടെ പെട്ടെന്ന് ബസ് നിർത്തി. ഹൃദയ ചികിത്സാ സൗകര്യമുള്ള പരിയാരം മെഡികൽ കോളജിലേക്ക് ബസിൽ തന്നെ കൊണ്ടുപോകാൻ തീരുമാനിച്ചു. പ്രഥമ ശുശ്രൂഷ നൽകിയില്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിലാകുമെന്ന് ബോധ്യപ്പെട്ടതോടെ ബസിലുണ്ടായിരുന്ന കണ്ണൂരിലെ ആശുപത്രിയിലെ നഴ്‌സ് പയ്യന്നൂർ തെക്കേ മമ്പലത്തെ കെ വി അമൃത പ്രഥമ ശുശ്രൂഷ നൽകാൻ മുന്നോട്ട് വന്നു.

News, Kanhangad, Kasaragod, Kerala, KSRTC, Kannur Medical College, Nurse, Bus employees, Bus employees and nurse save life of man.

യാത്രക്കാരും സഹായത്തിന് കൂടെ നിന്നതോടെ ബസ് പെട്ടെന്ന് തന്നെ പരിയാരത്തേക്ക് കുതിച്ചു. ഉടൻ തന്നെ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. യഥാസമയം ആശുപത്രിയിൽ എത്തിച്ചത് കൊണ്ടാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാരായണൻ അപകടനില തരണം ചെയ്തിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച ആരോഗ്യപ്രവർത്തക അമൃത, കൻഡക്ടർ പിസി ഷിബു, ഡ്രൈവർ പിവി പ്രമോദ് കുമാർ എന്നിവരെ അഭിനന്ദിച്ചു.

Keywords: News, Kanhangad, Kasaragod, Kerala, KSRTC, Kannur Medical College, Nurse, Bus employees, Bus employees and nurse save life of man.

Post a Comment