city-gold-ad-for-blogger

Bekal Beach | ബേക്കല്‍ ബീച് പാര്‍ക് പുതിയ മാനജ്മെന്റിന് കീഴില്‍; പ്രതീക്ഷയോടെ സന്ദര്‍ശകര്‍; 5 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ടൂറിസം വകുപ്പ്

ബേക്കല്‍: (www.kasargodvartha.com) കഴിഞ്ഞ 10 വര്‍ഷമായി ബി ആര്‍ ഡി സിയില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തി വരുന്ന ബേക്കല്‍ ബീച് പാര്‍ക് പള്ളിക്കര സഹകരണ ബാങ്ക് ബി ആര്‍ ഡി സിക്ക് തിരിച്ച് നല്‍കി. പകരം അടുത്ത 10 വര്‍ഷത്തേക്ക് പാര്‍ക് പുതിയതായി കരാര്‍ ഏറ്റെടുത്ത സംരഭകന് നല്‍കി. ക്യൂ എച് ഗ്രൂപ് ആണ് ബീച് പാര്‍ക് നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
    
Bekal Beach | ബേക്കല്‍ ബീച് പാര്‍ക് പുതിയ മാനജ്മെന്റിന് കീഴില്‍; പ്രതീക്ഷയോടെ സന്ദര്‍ശകര്‍; 5 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ടൂറിസം വകുപ്പ്

ബീച് പാര്‍കില്‍ അഞ്ച് കോടിയുടെ പുനരുദ്ധാരണ സൗന്ദര്യ വല്‍ക്കരണ വികസന പദ്ധതിയാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ പകുതി തുക ടൂറിസം വകുപ്പും കരാര്‍ വ്യവസ്ഥ പ്രകാരം പകുതി തുകയായ 2. 5 കോടി സംരഭകനും നല്‍കണം. ഇതനുസരിച്ച് ജി എസ് ടി യോട് കൂടി ഈ തുകയും ആറു മാസത്തെ വാടകയും ബി ആര്‍ ഡി സിയില്‍ അടച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബേക്കല്‍ ബീച് പാര്‍ക് പുതിയ സംരഭകന്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി .

വികസന പദ്ധതികള്‍ തുടങ്ങി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും എന്നാണ് കണക്കാക്കുന്നത് . ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആയിരിക്കും പ്രവൃത്തി ഏറ്റെടുക്കുക. വികസന പദ്ധതിയോടൊപ്പം സന്ദര്‍ശകര്‍ക്ക് വേണ്ട ഫുഡ് കോര്‍ടുകള്‍, റെസ്റ്റോറന്റ്, അമ്യൂസ്‌മെന്റ് പാര്‍ക്, ചില്‍ഡ്രണ്‍സ് പ്ലേ ഏരിയ, സാഹസിക വിനോദ പരിപാടികള്‍, ടെന്റഡ് അകമഡേഷന്‍ എന്നിവ നവീന രീതിയിലും സുരക്ഷാ ക്രമീകരണങ്ങളോടെയും സജ്ജീകരിക്കുമെന്ന് യുവ സംരംഭകനും ബേക്കല്‍ ഇന്റര്‍നാഷനല്‍ ഹോടെല്‍ സാരഥിയുമായ അബ്ദുല്ലത്വീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
        
Bekal Beach | ബേക്കല്‍ ബീച് പാര്‍ക് പുതിയ മാനജ്മെന്റിന് കീഴില്‍; പ്രതീക്ഷയോടെ സന്ദര്‍ശകര്‍; 5 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ടൂറിസം വകുപ്പ്

പാര്‍കിനകത്ത് ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ശുചിമുറികള്‍ എത്രയും പെട്ടെന്ന് സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് ബിആര്‍ഡിസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശേഷ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുല്ലത്വീഫ് കൂട്ടിച്ചേര്‍ത്തു.

Keywords: Bekal, Beach Park, Tourism, Malayalam News, Kerala News, Kasaragod News, Trending News, Bekal Tourism, Bekal Beach Park under new management.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia