കണ്ണൂര്‍ ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി സി പ്രേമചന്ദ്രന്‍ (63), കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുബീഷ് (41) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവും അനുഭവിക്കണം.
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ചെറുവത്തൂര്‍ ശാഖാ മാനജരുടെ പരാതിയില്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം കാസര്‍കോട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബാബു പെരിങ്ങേത്താണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ ലോഹിതാക്ഷന്‍ ഹാജരായി.
Keywords: Court Verdict, Bank, Fake Document Case, Malayalam News, Kerala News, Kasaragod News, Crime, Bank fraud case: Accused sentenced to 9 years rigorous imprisonment and fine.
< !- START disable copy paste -->