ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിക്കുകയും സമീപമുള്ള കുന്നിന് വിള്ളലുകള്‍ കണ്ടെത്തിയതിനാല്‍ ഇനിയും മണ്ണിടിഞ്ഞ് വീഴാന്‍ അപകട ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും സാധ്യതയുണ്ടന്നും അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണും, അപകട ഭീഷണിയുള്ള മണ്‍തിട്ടയും പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതുവരെ ഈ റോഡില്‍ കൂടിയുള്ള രാത്രിയാത്ര ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 30(2)(V)പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് പൂര്‍ണ്ണമായി നിരോധിച്ച്‌കൊണ്ട് കളക്ടര്‍ ഉത്തരവായി..
നിലവില്‍ റോഡിലുള്ള മണ്ണും, അവശിഷ്ടങ്ങളും നീക്കം ചെയ്ത ശേഷം പകല്‍ സമയങ്ങളില്‍ നിയന്ത്രിതമായ ഗതാഗതം ഇതു വഴി അനുവദിക്കും. ഈ പ്രദേശത്ത് പോലീസ് സാന്നിധ്യം ഏര്‍പ്പെടുത്താന്‍ പോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് നല്‍കേണ്ടതാണ്.
Keywords: Panathur, Kallepally, Sullia, Collector, Malayalam News, Kerala News, Kasaragod News, Ban night travel on Panathur-Kallepally-Sullia interstate highway.
< !- START disable copy paste -->