Join Whatsapp Group. Join now!
Aster MIMS 25/06/2023

Appointment Order | വിവാദങ്ങള്‍ക്ക് വിരാമം: പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസില്‍ നിയമന ഉത്തരവ്

15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം Appointment Order, Priya Varghese, Kannur University, Nileswaram Campus

കണ്ണൂര്‍: (www.kasargodvartha.com) രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിരമാമിട്ട് കൊണ്ടു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയായ കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് നല്‍കി. ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്. പ്രിയാ വര്‍ഗീസ് 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് നിയമന ഉത്തരവില്‍ പറയുന്നു.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഡോ. പ്രിയാ വര്‍ഗീസിന് അനുകൂലമായി നേരത്തെ ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പെട്ട ഡിവിഷന്‍ ബഞ്ച് അനുകൂല വിധി നല്‍കിയത്.

Kannur, News, Kerala, Appointment, order, Priya Varghese, Kannur University, Nileswaram Campus, Appointment order for Priya Varghese in Kannur University Nileswaram Campus.

ഒരു അധ്യാപികയുടെ പിഎച്ഡി കാലവും, ഡെപ്യുടേഷനും അധ്യാപന പരിചയമായി കാണാന്‍ കഴിയുമോ എന്നതാണ് പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ചചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. എന്നാല്‍ പ്രിയയുടെ നിയമനത്തിനെതിരെ യു.ജി.സി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും അവരുടെ ജോലിയിലുള്ള മുന്‍പോട്ടു പോക്കെന്നാണ് സൂചന എന്നാല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിന്‍ തന്നെ കക്ഷി ചേര്‍ക്കുന്നതിനായി പ്രീയാ വര്‍ഗീസ് ഹരജി നല്‍കിയിട്ടുണ്ട്.

Keywords: Kannur, News, Kerala, Appointment, order, Priya Varghese, Kannur University, Nileswaram Campus, Appointment order for Priya Varghese in Kannur University Nileswaram Campus.

Post a Comment