city-gold-ad-for-blogger

Movie | 'അനക്ക് എന്തിന്റെ കേടാ' ഓഗസ്റ്റ് 4ന് റിലീസ് ചെയ്യും; മലബാറിന്റെ നന്മകളുമായി സവിശേഷ പ്രമേയം

കാസര്‍കോട്: (www.kasargodvartha.com) മലബാറിന്റെ നന്മകളും പാട്ടും ആട്ടവും പ്രണയവും സവിശേഷമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ 'അനക്ക് എന്തിന്റെ കേടാ' സിനിമ ഓഗസ്റ്റ് നാല് മുതല്‍ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബി എം സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിച്ച് മാധ്യമ പ്രവര്‍ത്തകനായ ശമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീല്‍ ഗുഡ് മൂവി കൂടിയാണ്.
    
Movie | 'അനക്ക് എന്തിന്റെ കേടാ' ഓഗസ്റ്റ് 4ന് റിലീസ് ചെയ്യും; മലബാറിന്റെ നന്മകളുമായി സവിശേഷ പ്രമേയം

ബാര്‍ബര്‍ വിഭാഗം (ഒസാന്‍) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത വസ്തുതയാണെന്ന പ്രത്യേകതയുമുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമയാണിതെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.


അനക്ക് എന്തിന്റെ കേടാ സിനിമയിലെ 'മാനാഞ്ചിറ മൈതാനത്ത്' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ വരവേല്‍പാണ് ഈ ഗാനത്തിന് ലഭിച്ചത്. പൂര്‍ണമായും മലബാറില്‍ ചിത്രീകരിച്ചതാണ് സിനിമ. റിയലിസ്റ്റികായ അമ്പതോളം ലൊകേഷനുകളും സിനിമയുടെ പ്രത്യേകതയായിരുന്നു.
           
Movie | 'അനക്ക് എന്തിന്റെ കേടാ' ഓഗസ്റ്റ് 4ന് റിലീസ് ചെയ്യും; മലബാറിന്റെ നന്മകളുമായി സവിശേഷ പ്രമേയം

എഡിറ്റര്‍: നൗഫല്‍ അബ്ദുല്ല. പശ്ചാത്തല സംഗീതം: ദീപാങ്കുരന്‍ കൈതപ്രം. സംഗീതം: പണ്ഡിറ്റ് രമേശ് നാരായന്‍, സാജിദ്, യാസിര്‍ അശ്‌റഫ്. ഗാനരചന: വിനോദ് വൈശാഖി, എ കെ നിസാം, ശമീര്‍ ഭരതന്നൂര്‍. ആലാപനം: വിനീത് ശ്രീനിവാസന്‍, സിയാഉല്‍ ഹഖ്, കൈലാഷ്, യാസിര്‍ അശ്‌റഫ്. ശബ്ദ ലേഖനം: ജൂബി ഫിലിപ്പ്. അഭിനയിച്ചവര്‍: അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, വീണ നായര്‍, സായ് കുമാര്‍, ബിന്ദുപണിക്കര്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, കുളപ്പുള്ളി ലീല, മനീഷ, നസീര്‍ സംക്രാന്തി, കലാഭവന്‍ നിയാസ്, അനീഷ് ധര്‍മ. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ ശമീര്‍ ഭരതന്നൂര്‍, അഖില്‍ പ്രഭാകര്‍, സ്നേഹ അജിത്ത്, അനീഷ് ധര്‍മ്മ, മാത്തുക്കുട്ടി പറവട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
       
Movie | 'അനക്ക് എന്തിന്റെ കേടാ' ഓഗസ്റ്റ് 4ന് റിലീസ് ചെയ്യും; മലബാറിന്റെ നന്മകളുമായി സവിശേഷ പ്രമേയം
             
Movie | 'അനക്ക് എന്തിന്റെ കേടാ' ഓഗസ്റ്റ് 4ന് റിലീസ് ചെയ്യും; മലബാറിന്റെ നന്മകളുമായി സവിശേഷ പ്രമേയം

Keywords:  Movie, Entertainment, Anakku Enthinte Keda, Kerala News, Kasaragod News, Malayalam News, Malayalam Cinema, Cinema News, Entertainment News, Press Meet, Anakku Enthinte Keda will release on August 4.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia