യോഗ്യത
യോഗ്യതാ മാനദണ്ഡമനുസരിച്ച്, ഉദ്യോഗാര്‍ത്ഥികള്‍ പോസ്റ്റിന് അനുസൃതമായി ഏതെങ്കിലും പ്രസക്തമായ സ്ട്രീമില്‍ നിന്ന് കുറഞ്ഞത് ബിരുദം നേടിയിരിക്കണം. സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍പ്പര്യമുള്ള അപേക്ഷകര്‍ ബിഎസ്സി നഴ്സിംഗ് ചെയ്തിരിക്കണം, അതേസമയം സ്റ്റോര്‍കീപ്പര്‍ ജോലിക്ക് അപേക്ഷകര്‍ മെറ്റീരിയല്‍ മാനേജ്മെന്റില്‍ ബിരുദമോ ഡിപ്ലോമയോ നേടിയിരിക്കണം. അവര്‍ക്ക് സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ മുന്‍ പരിചയവും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം പരിശോധിക്കുക.
പ്രായപരിധി
വിവിധ തസ്തികകളിലേക്കുള്ള കുറഞ്ഞ പ്രായം 18 വയസും കൂടിയ പ്രായം 35 വയസുമാണ്. ജോലിയുടെ റോള്‍ അനുസരിച്ച് പ്രായപരിധി വ്യത്യാസപ്പെടുന്നുവെന്നതും അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രായപരിധിയില്‍ ഇളവ്, സംവരണ നയങ്ങള്‍, മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ വെബ്‌സൈറ്റില്‍ എയിംസ് പുറത്തിറക്കിയ ഔദ്യോഗിക തൊഴില്‍ അറിയിപ്പ് വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തിരഞ്ഞെടുപ്പ്
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ (സിബിടി) പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഈ പരിശോധനയുടെ ഫലത്തെ തുടര്‍ന്ന് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തും.
അപേക്ഷാ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 3,000 രൂപയും എസ്സി/എസ്ടി/ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2400 രൂപയുമാണ് ഫീസ്. ശാരീരിക വൈകല്യമുള്ളവരെ അപേക്ഷാ ഫീ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കാനുള്ള നടപടികള്‍
* എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://aiimsbhubaneswar(dot)nic(dot)in/ സന്ദര്‍ശിക്കുക
* ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ പോലുള്ള നിങ്ങളുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പൂരിപ്പിച്ച് സ്വയം രജിസ്റ്റര്‍ ചെയ്യുക
* മെയില്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിച്ചതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക
* ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക
* അപേക്ഷാ ഫീസ് അടയ്ക്കുക
* അപേക്ഷാ ഫോം സമര്‍പ്പിക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുക
ഒഴിവ് വിശദാംശങ്ങള്‍
Keywords: AIIMS Bhubaneswar Recruitment, Online recruitment, Vacancies, Jobs, National News, Odisha, Government Job, Medical Job, AIIMS Bhubaneswar Invites Applications To Fill 750+ Non-teaching Staff Posts.
< !- START disable copy paste -->