Join Whatsapp Group. Join now!
Aster MIMS 25/06/2023

African Swine Flu | കാസർകോട്ട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ദയാവധത്തിന്‌ വിധേയമാക്കും; പ്രഭവ കേന്ദ്രത്തിന് 10 കി. മീ. ചുറ്റളവിൽ കശാപ്പും ഇറച്ചി വിൽപനയും 3 മാസത്തേക്ക് നിരോധിച്ചു

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വെള്ളരിക്കുണ്ട് തഹസിൽദാറെ ചുമതലപ്പെടുത്തി, African Swine Flu, Health, Disease, West Eleri, Health, Malayalam News,
വെസ്റ്റ് എളേരി: (www.kasargodvartha.com) പഞ്ചായത്തിലെ ഏച്ചി പൊയിലിലെ പന്നിഫാമിൽ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കളക്ടർ അറിയിച്ചു.

African Swine Flu, Health, Disease, West Eleri, Health, Collector, Kasaragod, Vellarikkundu, Fire Force, African Swine Flu reported in Kasaragod district.

വെള്ളരിക്കുണ്ട് താലൂക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ വാർഡ് നമ്പർ 12, ഏച്ചിപ്പോയിൽ മഹേഷ് എ എസ് എന്ന കർഷകന്റെ പന്നി ഫാമിൽ പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമായ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്തതു പ്രകാരമാണ് ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും രോഗ പ്രഭവ കേന്ദ്രത്തിന് 10 കി.മീ. ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവായി.

രോഗത്തിന്റെ പ്രഭവകേന്ദ്രത്തിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ അടിയന്തിരമായി കൊന്നൊടുക്കി മാനദണ്ഡങ്ങൾ പ്രകാരം മറവ് ചെയ്യുന്നതിനും, പ്രഭവ കേന്ദ്രത്തിന് പുറത്ത് 10 കി.മീ ചുറ്റളവിൽ രോഗ നിരീക്ഷണം ഏർപ്പെടുത്തുന്നതിനുമുള്ള നടപടി കാസറഗോഡ് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. കർഷകന് നിയമാനുസൃതം ലഭ്യമാകേണ്ട നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.

രോഗ പ്രഭവ കേന്ദ്രത്തിന് 10 കി. മീ ചുറ്റളവിലുള്ള പ്രദേശത്ത് നിന്ന് പുറത്തേക്കോ അകത്തേക്കോ പന്നികൾ, പന്നി മാംസം, പന്നി മാംസ ഉൽപന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവയുടെ ഗതാഗതം ഉണ്ടാകുന്നില്ല എന്ന് വാഹന പരിശോധനയിലൂടെ പോലീസ് ഉറപ്പുവരുത്തേണ്ടതാണ്. രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടി പൂർത്തിയായാൽ ഉടൻ തന്നെ പരിസരം അണുവിമുക്തമാക്കുന്നതിനുള്ള നടപടി അഗ്നിശമന രക്ഷാ വകുപ്പ് സ്വീകരിക്കേണ്ടതാണ്. മൃഗ സംരക്ഷണ വകുപ്പുമായി ചേർന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇൻസിഡന്റ് കമാണ്ടർ കൂടിയായ വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാറെ ചുമതലപ്പെടുത്തി.

Keywords: African Swine Flu, Health, Disease, West Eleri, Health, Collector, Kasaragod, Vellarikkundu, Fire Force, African Swine Flu reported in Kasaragod district.

Post a Comment