Join Whatsapp Group. Join now!
Aster MIMS 25/06/2023

Wedding | അനാഥത്വത്തില്‍ നിന്ന് അര്‍ഗാസ് ഇനി കുടുംബ ജീവിതത്തിലേക്ക്; കൈപിടിച്ച് ഫാറൂഖ്; സഅദിയ്യ യതീഖാനയില്‍ 55-ാം വിവാഹം

പ്രിന്‍സിപല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കി Wedding, Jamia Sa-adiya, Orphanage, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ദേളി: (www.kasargodvartha.com) അനാഥത്വത്തില്‍ നിന്ന് അര്‍ഗാസ് ഇനി കുടുംബ ജീവിതത്തിലേക്ക്, ചേര്‍ത്തുപിടിച്ച് മാതൃകയായി ആദൂരിലെ ഫാറൂഖ്. സഅദിയ്യയില്‍ ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹം ഏവരുടെയും മനസ് നിറച്ചു. 12 വര്‍ഷമായി സഅദിയ്യ അനാഥാലയത്തിലെ അന്തേവാസിയാണ് അര്‍ഗാസ്. ഇത് സഅദിയ്യ അനാഥാലയത്തിലെ 55-ാം വിവാഹം കൂടിയായിരുന്നു.
      
Wedding, Jamia Sa-adiya, Orphanage, Malayalam News, Kerala News, Kasaragod News, Religion, Marriage, Sa-adiya Orphanage, 55th wedding at Sa-adiya orphanage.

സ്ഥാപന സാരഥികളും പണ്ഡിതന്മാരും, വിദ്യാര്‍ഥികളും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു. വിവാഹ കര്‍മത്തിന് പ്രിന്‍സിപല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തി. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്‌ബോധനം നടത്തി.

അബ്ദുല്ല ഫൈസി മൊഗ്രാല്‍, സഅദിയ്യ ഖത്വര്‍ കമിറ്റി ജെനറല്‍ സെക്രടറി നൂര്‍ മുഹമ്മദ് ഹാജി, സഅദിയ്യ ദുബൈ സെക്രടറി അമീര്‍ ഹസന്‍, മഹബ്ബ വില്ല മാനജര്‍ ശറഫുദ്ദീന്‍ സഅദി, ബനാത്ത് മാനജര്‍ സുലൈമാന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.
    
Wedding, Jamia Sa-adiya, Orphanage, Malayalam News, Kerala News, Kasaragod News, Religion, Marriage, Sa-adiya Orphanage, 55th wedding at Sa-adiya orphanage.

Keywords: Wedding, Jamia Sa-adiya, Orphanage, Malayalam News, Kerala News, Kasaragod News, Religion, Marriage, Sa-adiya Orphanage, 55th wedding at Sa-adiya orphanage.
< !- START disable copy paste -->

Post a Comment