വയനാട് വിജലന്‍സ് ഡിവൈഎസ്പിയായിരുന്ന സിബി തോമസാണ് പുതിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. കാസര്‍കോട് വിജിലന്‍സ് സിഐയായിരുന്ന സിബി തോമസിനെ ഉദ്യോഗക്കയറ്റം നല്‍കി ആറുമാസം മുമ്പാണ് വയനാട്ടില്‍ ഡിവൈഎസ്പിയായി നിയമിച്ചത്. ഇരിട്ടിയില്‍ നിന്ന് സജേഷ് വാഴവളപ്പിലിനെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും കെ വിനോദ്കുമാറിനെ കൂത്തുപറമ്പ് ഡിവൈഎസ്പിയായും നിയമിച്ചു.
കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്ന് പ്രദീപന്‍ കണ്ണിപ്പൊയിലിനെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് രണ്ടിലേക്കും എം കൃഷ്ണനെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഒന്നിലേക്കും മാറ്റി നിയമിച്ചു. 21 ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റ ഉത്തരവ് ചൊവ്വാഴ്ച രാത്രിയാണ് പുറത്തിറങ്ങിയത്. സിഐമാരുടെയും എസ്‌ഐമാരുടെയും സ്ഥലംമാറ്റ ലിസ്റ്റ് ഈ ആഴ്ച തന്നെ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ബുധനാഴ്ച 48 സിഐമാരെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരുന്നു. ഇതില്‍ കാസര്‍കോട്ടെ ആരും ഉള്‍പെട്ടിരുന്നില്ല.
Keywords: Kerala News, Kasaragod News, Kerala Police, Malayalam News, Kerala Polce Transfer News, 21 DySPs of Kerala Police transferred.
< !- START disable copy paste -->