Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | 'മാതാവിനോട് പിണങ്ങി മുറിയടച്ചിരുന്ന 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി'

പൊലീസ് അന്വേഷണം തുടങ്ങി Kanhangad News, Malayalam News, കാസറഗോഡ് വാർത്തകൾ, Obituary, Found Dead
കാഞ്ഞങ്ങാട്: (www.kasargodvartha.com) മാതാവിനോട് പിണങ്ങി മുറിയടച്ചിരുന്ന 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. യുപി സ്വദേശിയായ ഹയാജ് അലിയുടെ മകൾ റാഹിമീൻ (13) ആണ് മരിച്ചത്. വർഷങ്ങളായി കാഞ്ഞങ്ങാട് ഗാർഡർ വളപ്പിൽ വാടക ക്വാർടേഴ്സിൽ താമസിച്ച് വരികയാണ് കുടുംബം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മാതാവുമായി പിണങ്ങി മുറിക്കകത്ത് കയറി കതക് അടച്ച് കിടക്കുകയായിരുന്നു.

News, Kasaragod, Kanhangad, Obituary, Found Dead, Police, Investigation, 13-year-old girl found dead.

മാതാവ് മുട്ടി വിളിച്ചിട്ടും കതക് തുറന്നില്ല. പെയിന്റിംഗ് ജോലിക്കാരനായ പിതാവ് രാത്രിയോടെ വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

News, Kasaragod, Kanhangad, Obituary, Found Dead, Police, Investigation, 13-year-old girl found dead.

ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ പി ഷൈൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kasaragod, Kanhangad, Obituary, Found Dead, Police, Investigation, 13-year-old girl found dead.
< !- START disable copy paste -->

Post a Comment