'കൊലയ്ക്ക് ഉപയോഗിച്ച കത്തി തൊട്ടടുത്ത മുളങ്കാട്ടിൽ വലിച്ചെറിഞ്ഞിരുന്നു. ഇത് പ്രതിയുടെ സഹായത്തോടെ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കൊല നടത്തുമ്പോൾ പവൻ രാജ് ധരിച്ചിരുന്ന വസ്ത്രം ഇയാളുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകൾ അടക്കം ശേഖരിച്ചാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്', പൊലീസ് പറഞ്ഞു.
ബദിയഡുക്ക സിഐയുടെ ചുമതല വഹിക്കുന്ന കാസർകോട് സിഐ പി അജിത് കുമാറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല നടന്ന് 24 മണിക്കൂറിനകം തന്നെ പവൻ രാജിനെ ബദിയഡുക്ക എസ്ഐ കെപി വിനോദ് കുമാർ തന്ത്രപരമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. ദൃക്‌സാക്ഷി മൊഴികൾ അടക്കം എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ബദിയഡുക്ക പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
'കൊല്ലപ്പെട്ട സന്ദീപ് അഞ്ച് മാസം മുമ്പ് പവൻ രാജിനെ താക്കീത് ചെയ്‌തിരുന്നു. സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണിൽ വിളിച്ചും മറ്റും ശല്യപ്പെടുത്തിയതിന്റെ പേരിലായിരുന്നു താക്കീത്. ഇളയമ്മയുടെ വീട്ടിൽ നിർമാണ പ്രവൃത്തികൾക്കായി കല്ലിറക്കി ഇളയമ്മയുടെ മകൻ ഷാരോണിനൊപ്പം ബൈകിൽ വരുമ്പോൾ അവിചാരിതമായാണ് ഇവർ പവൻ രാജിന് മുന്നിൽ പെട്ടത്. പവൻ രാജിന്റെ വീട്ടിൽ പൂജ നടത്തുന്നതിനായി ഒരു കടയിൽ നിന്ന് വാങ്ങിയ പൂജാ സാധനങ്ങളും ഇല മുറിക്കാനും മറ്റും ഉപയോഗിക്കുന്ന കത്തിയും പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്നു.
സന്ദീപിനെ കണ്ടതോടെ പ്രതികാരാഗ്നി തിളച്ച് മറിയുകയും വൈരാഗ്യം തീർക്കാനായി പവൻ രാജ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെയാണ് മരണം സംഭവിച്ചത്. അറസ്റ്റിലായ പ്രതിയുടെ മൊഴികൾ അടക്കം പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങും', പൊലീസ് വിശദീകരിച്ചു.
Keywords: News, Kasaragod, Kerala, Crime, Badiadka, Murder Case, Remand, Youth, Arrest, Police, Case, Youth remanded for murder of youth.
< !- START disable copy paste -->