ബദിയടുക്ക: (www.kasargodvartha.com) ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നതായി പൊലീസ് പറഞ്ഞു. മധൂര്‍ അറന്തോടിലെ സഞ്ജീവ - സുമതി ദമ്പതികളുടെ മകന്‍ സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ബദിയഡുക്ക എസ്‌ഐ കെപി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് 3.30 മണിയോടെ എന്‍മകജെ കജംപാടിയില്‍ വെച്ചാണ് സംഭവം നടന്നത്. സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് അഞ്ച് മാസം മുമ്പ് സന്ദീപും യുവതിയുടെ സഹോദരന്‍ ഷാരോണും കൂടി ചേര്‍ന്ന് പ്രതിയെ താക്കീത് ചെയ്തിരുന്നു.
ഞായറാഴ്ച ഷാരോണിന്റെ വീടിന്റെ നിര്‍മാണത്തിനായി കല്ലിറക്കിയിരുന്നു. അതിനുശേഷം സന്ദീപും ഷാരോണും ബൈകില്‍ വരുന്നതിനിടെ പ്രതി ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും സന്ദീപിനെ കത്തിക്കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. കഴുത്തില്‍ ഇരുവശങ്ങളിലായി രണ്ട് മുറിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതനായ കെഎസ്ഇബി കരാര്‍ ജോലിക്കാരനായ പവന്‍ രാജിന് (22) വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ സംഭവം നടന്ന ഉടനെ ഒളിവില്‍ പോയിരുന്നു.
Keywords: Kerala News, Kasaragod News, Malayalam News, Crime, Murder, Crime News, Murder News, Investigation, Police Crime File, Youth Killed; Search for suspect.< !- START disable copy paste -->
Youth Killed | 'ബന്ധുവായ യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി'; പ്രതിക്കായി തിരച്ചില്‍
'കഴുത്തില്‍ 2 മുറിവുകള്‍'
Badiadka News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Murder Case