Join Whatsapp Group. Join now!
Aster MIMS 25/06/2023

Killed | 'കാസർകോട്ട് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു'; കൊല്ലപ്പെട്ടത് കൊലക്കേസിൽ അടക്കം പ്രതിയായ യുവാവെന്ന് പൊലീസ്; സഹോദരനും നിരവധി കേസിലും പ്രതി

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് Obituary News, Murder News, കാസറഗോഡ് വാർത്തകൾ, Malayalam News, Manjeshwaram News
മഞ്ചേശ്വരം: (www.kasargodvartha.com) കാസർകോട്ട് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നതായി വിവരം. കൊലക്കേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കളായിയിലെ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ ജയറാം നൊണ്ടയാണ് കുത്തികൊന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

News, Kasaragod, Kerala, Crime, Obituary, Youth Killed in Kasaragod.<

News, Kasaragod, Kerala, Crime, Obituary, Youth Killed in Kasaragod.

ശനിയാഴ്ച പുലർചയോടെയാണ് കൊലപാതകം നടനാണതെന്നാണ് സൂചന. അമ്മയും കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും മാത്രമാണ് വീട്ടിൽ താമസം. പുലർചെ നടന്ന കൊലപാതകം രാവിലെയാണ് പുറം ലോകമറിഞ്ഞത്.

News, Kasaragod, Kerala, Crime, Obituary, Youth Killed in Kasaragod.

കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വി വി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ കാസർകോട് വാർത്തയോട് പറഞ്ഞു. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നൽകുന്ന സൂചന.

News, Kasaragod, Kerala, Crime, Obituary, Youth Killed in Kasaragod.


News, Kasaragod, Kerala, Crime, Obituary, Youth Killed in Kasaragod.

Keywords: News, Kasaragod, Kerala, Crime, Obituary, Youth Killed in Kasaragod.< !- START disable copy paste -->

Post a Comment