'കുമ്പള കടപ്പുറം ഭാഗത്തേക്ക് മയക്കുമരുന്ന് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് യുവാവിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സാഹസികമായി യുവാവിനെ ഓടിച്ചിട്ട് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടി.
ഈ പ്രദേശത്തെ സ്ഥിരം വിൽപനക്കാരനായ സ്വാദിഖിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സ്‌കൂൾ വിദ്യാർഥികൾക്കും ഇയാൾ കഞ്ചാവ് എത്തിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറര മണിയോടെയാണ് യുവാവിനെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും', എസ്ഐ അനീഷ് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Kasaragod, Kerala, Crime, Kumbala, Arrest, Youth, Drug, Police, Youth arrested with drugs.
< !- START disable copy paste -->