പരാതിയുടെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പൊലീസ് മിസിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മൂന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി വീട് വിട്ടിറങ്ങിയത്. അതേസമയം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകന്റെ കൂടെ പോയിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്.
കോളജ് പഠന കാലത്ത് തന്നെ യുവതിയും കാമുകനും പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നാണ് പറയുന്നത്. ഇത് മനസിലാക്കിയ വീട്ടുകാർ മറ്റൊരാളുമായി ഉടൻ തന്നെ യുവതിയുടെ വിവാഹം നടത്തുകയും ചെയ്തിരുന്നു. ഏറെനാൾ ഭർത്താവിനൊപ്പം വിദേശത്തായിരുന്നു യുവതി. നാട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. യുവതിയും കാമുകനും എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊബൈൽ ടവർ ലൊകേഷൻ അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Kerala, News, Kasaragod, Missing, Woman, Lover, Kanhangad, Police, Investigation, Young, married woman goes missing.
< !- START disable copy paste -->