എതിർകക്ഷിയും ബന്ധുവുമായ രാഘവൻ അടിച്ചുപരുക്കേൽപിച്ചുവെന്നാണ് ആരോപണം. ഇരുവരും സംബന്ധിച്ച സ്വത്ത് തർക്കത്തിൽ ജാനകി കോടതിയിൽ നേരിട്ട് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരമാണ് ജാനകി കോടതിയിലെത്തിയത്. രാഘവനെതിരെ കോടതി നിർദേശപ്രകാരം കേസെടുത്ത രാജപുരം പൊലീസ് ഇയാളെയും കോടതിയിലെത്തിച്ചിരുന്നു.
കോടതി മുറിക്കുള്ളിൽ ജാനകിയെ കണ്ടപ്പോൾ രാഘവൻ പ്രകോപിതനായി അക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കൈകൊണ്ട് തലക്ക് അടിയേറ്റതായാണ് വിവരം. തുടർന്ന് ജാനകി കോടതിമുറിക്കുള്ളിൽ കുഴഞ്ഞുവീണു. ഉടൻ ബന്ധുക്കൾ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കോടതി അലക്ഷ്യത്തിന് രാഘവന്റെ പേരിൽ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
Keywords: Court, Police FIR, Kanhangad, Case, Attack, Woman, Treatment, Hospital, Rajapuram, Woman attacked at Court.