Join Whatsapp Group. Join now!
Aster MIMS 25/06/2023

Wild elephant | ഇത് അരിക്കൊമ്പനല്ല, 'വാഴക്കൊമ്പൻ'; കാസർകോട്ട് ഭീഷണിയായി കാട്ടാന; 400 ഓളം വാഴകളും മറ്റും നശിപ്പിച്ചു; കർഷകർ പ്രതിസന്ധിയിൽ

ശ്വാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ആവശ്യം Wild elephant, Adhur, Muliyar, കാസറഗോഡ് വാർത്തകൾ, Malayalam News
-ബി എ ലത്വീഫ് ആദൂർ

ആദൂർ: (www.kasargodvartha.com) ആദൂരിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിൽ. മഞ്ഞംപാറ, മൂലക്കണ്ടം, കരിങ്ങടുക്കം ഭാഗത്ത് കാട്ടാനയുടെ ശല്യം കൂടുതൽ രൂക്ഷമാവുകയാണ്. ഇതുകാരണം കർഷകർ ആശങ്കയിലാണ്. പത്തോളം വരുന്ന കർഷകരുടെ കൃഷിയിടങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി മാത്രം നശിപ്പിച്ചത്.
          
Kerala, News, Kasaragod, Adoor, Elephant, Attack, Wild, Agriculture, Farmers, Wild elephant attack in Kasargod.

'വാഴക്കൊമ്പൻ' എന്നറിയപ്പെടുന്ന ആനയാണ് കൃഷിയിടങ്ങൾ നശിപ്പിക്കുന്നതെന്ന് കർഷകർ പറയുന്നു. ഏകദേശം 400ളം വാഴകൾ, പ്ലാവ് മരം, കവുങ്ങ്, എന്നിവയാണ് നശിപ്പിച്ചത്. ഇതിനെതിരെ കർശനമായി നടപടി സ്വീകിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും, കർഷകരും, വനം വകുപ്പിനെയും പഞ്ചായത് ഭരണ സമിതിയെയും കാണാൻ തയ്യാറെടുക്കുകയാണ്.
     
Kerala, News, Kasaragod, Adoor, Elephant, Attack, Wild, Agriculture, Farmers, Wild elephant attack in Kasargod.

മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിട്ട് നാളേറെയായെങ്കിലും നടപടിയില്ലാത്തതിനാൽ ആശങ്കയിലാണ് പ്രദേശവാസികൾ. ഭയം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യവുമുണ്ട്. പ്രതികൂലമായ കാലാവസ്ഥ, വിളകളുടെ വിലതകർച്ച എന്നിവമൂലം ജീവിതം ദുരിതപൂർണമായിരിക്കുന്ന സാഹചര്യത്തിലാണ് കാട്ടാന ശല്യം കൂടി അനുഭവിക്കേണ്ടി വരുന്നതെന്നാണ് കർഷരുടെ പരാതി. പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് ആവശ്യം.

Keywords: Kerala, News, Kasaragod, Adoor, Elephant, Attack, Wild, Agriculture, Farmers, Wild elephant attack in Kasargod.
< !- START disable copy paste -->

Post a Comment